Image

പ്രമുഖ ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ ഡോക്ടർ സമ്പത് ശിവാംഗി അന്തരിച്ചു (പിപിഎം)

Published on 11 February, 2025
പ്രമുഖ ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ ഡോക്ടർ സമ്പത് ശിവാംഗി അന്തരിച്ചു (പിപിഎം)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കീർത്തി കേട്ട ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ ഡോക്ടർ സമ്പത് ശിവാംഗി അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവം ആണ് തിങ്കളാഴ്ച 80 കടന്ന ശിവാങ്ങിയുടെ മരണത്തിനു കാരണമായത്.

കർണാടകയിലെ അത്താനിയിൽ ജനിച്ച ഡോക്ടർ അമേരിക്കൻ ആരോഗ്യ രക്ഷാ രംഗത്തും രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെട്ട ശബ്ദം ആയിരുന്നു. മണിപ്പാൽ കസ്തുർബ മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ ബിരുദമെടുത്ത അദ്ദേഹം ഹൂബ്ലി  മെഡിക്കൽ കോളജിൽ നിന്നാണ് എം ഡിയും ഡി ജി ഒയും നേടിയത്.

1976 ലാണ് യുഎസിൽ എത്തിയത്. വളരെ വേഗത്തിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനു പ്രിയപ്പെട്ട ഡോക്ടറായി. 2005 മുതൽ 2008 വരെ യുഎസ് ആരോഗ്യ സെക്രട്ടറിയുടെ അഡ്വൈസറായി സേവനം അനുഷ്‌ഠിച്ചു. ദുർബല വിഭാഗങ്ങൾക്കു സഹായകമാവുന്ന ആരോഗ്യ പരിപാടികളിൽ ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

ഇന്ത്യൻ അമേരിക്കൻ ഫോറം ഫോർ പൊളിറ്റിക്കൽ എഡ്യൂക്കേഷൻ പ്രസിഡന്റ് ആയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുളള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കു വഹിച്ചു.

2016ൽ ഡോക്ടർ ശിവാങ്ങി പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടി. 2008ൽ അദ്ദേഹത്തിനു എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ സമ്മാനിച്ചിരുന്നു. 2017ൽ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി അദ്ദേഹത്തെ പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു.

ഡോക്ടർ ശിവങ്ങിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഏറ്റവും തിളക്കമാർന്ന സാക്ഷ്യമാണ് 2024 ഡിസംബറിൽ കർണാടകയിൽ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഉത്ഘാടനം ചെയ്ത ഡോക്ടർ സമ്പത് കുമാർ എസ്. ശിവങ്ങി കാൻസർ ഹോസ്പിറ്റൽ.

Dr Shivangi passes away 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക