വിവാഹം നടത്താൻ ക്രിസ്ത്യൻ, യഹൂദ പുരോഹിതന്മാർക്കു പുറമെ ഹിന്ദു, മുസ്ലിം, സിഖ് പുരോഹിതന്മാർക്കും അനുമതി നൽകുന്ന ബിൽ ടെക്സസ് നിയമസഭയിൽ അവതരിപ്പിച്ചു.
എച് ബി 1044 ബിൽ കൊണ്ടുവന്നത് സഭയിലെ പ്രഥമ ഇന്ത്യൻ അമേരിക്കൻ റെപ്. സൽമാൻ ഭോജനിയാണ്. ഫാമിലി കോഡ് പരിഷകരിച്ചു കൂടുതൽ മതവിഭാഗങ്ങളെ ഉൾപെടുത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
ബുദ്ധമത സന്യാസി, ഹിന്ദു പണ്ഡിറ്റ്, മുസ്ലിം ഇമാം, സിഖ് ഗ്രന്ഥി എന്നിവർക്ക് വിവാഹം നടത്താനുള്ള അനുമതി ഇതോടെ ലഭിക്കും. പാസായാൽ ബിൽ സെപ്റ്റംബർ 1 നു നിയമമാവും.
Texas law to let various priests to conduct marriages