എത്ര പാഠങ്ങൾ പഠിച്ചാലും, എത്ര വര്ഷം അധികാരമില്ലാതെ അലഞ്ഞു നടന്നാലും കോൺഗ്രസ് നേതാക്കൾ നിലപാട് മാറ്റില്ലെന്ന് ദുസ്ഥിതി തുടരുന്നു. ഗ്രൂപ്പ് കളിച്ച് തമ്മിൽ വലിയവൻ ആരാണെന്നു വരുത്തി തീർക്കാൻ അവർ നിരന്തരം ശ്രമിക്കുന്ന കാഴ്ച്ച കണ്ടു സാധാരണ കോൺഗ്രസ് അനുഭാവികൾ പോലും ഇവരെ വെറുക്കാൻ തുടങ്ങി.
മകൻ ചത്താലും മരുമകളുടെ ദുഃഖം കാണാൻ ആഗ്രഹിക്കുന്ന അമ്മായിഅമ്മയെപ്പോലെ കോൺഗ്രസിലെ ഭൂരിപക്ഷ നേതാക്കന്മാരും അധപ്പതിച്ചുപോയി .
കേരളത്തിൽ ഇത്ര മോശം ഏകാധിപത്യ ഭരണം ഉണ്ടായിട്ടും അണികൾ കൂടുതലും അസ്വസ്ഥരായിരുന്നിട്ടും അവർക്ക് മാറ്റമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കം ഇക്കൂട്ടർ കണ്ടു പഠിക്കേണ്ടതാണ്
ചുവർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്ന തിരിച്ചറിവ് എപ്പോഴാണ് ഇനി ഉണ്ടാവുന്നത്.? കേരളത്തിലെ കോൺഗ്രസിനെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ പിണറായിയെ വളരെ കൃത്യമായി ഉപയോഗിക്കുമ്പോൾ ഇതിനെ നേരിടാൻ നേതാക്കൾ ഗ്രൂപ് ചിന്ത മാറ്റിവച്ചിട്ടു ഒന്നിച്ചു പ്രവർത്തിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കു വേണ്ട പ്രവർത്തനം യുദ്ധകാല അടിസ്ഥാനത്തിൽ നടക്കണം. ബൂത്ത് തലങ്ങളിൽ രണ്ടോ മൂന്നോ പേര് വീതം വരുന്ന സ്ക്വാഡുകളിയി പ്രവർത്തകരെ നിയോഗിക്കുക. വോട്ടർമാർ കൃത്യമായി വോട്ടു രേഖപ്പെടുത്തുന്നത് വരെ ഉള്ള ഉത്തരവാദിത്വം അവർക്കു മാത്രം നൽകുക . അങ്ങനെ കേരളം മുഴുവൻ സ്ക്വാഡുകൾ സജ്ജമാക്കുക .വെള്ളേം വെള്ളേം ഇട്ടുള്ള ആൾക്കൂട്ടം ഒന്നിനും പ്രതിവിധി ആകില്ല. ആദ്യം സ്വന്തമായി ഒന്ന് താന്നു കൊടുക്കുക .തന്നെക്കാൾ അവൻ മോശം എന്ന് വിചാരിക്കാതിക്കുക .
കേന്ദത്തിലും കേരളത്തിലും കോൺഗ്രസ് പാർട്ടി വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്നവർ ഈ മഹാ രാജ്യത്തിൽ കുറെ ആൾക്കാരുണ്ട് . അവരെ വീണ്ടും നിരാശപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഇനിയും ഇടപെടരുത് . ജനം പാർട്ടിയെ പൂർണമായി വെറുക്കാൻ ഇട വരുത്തരുത് .
കേരളത്തിൽ കോൺഗ്രസിലെ ചെറുപ്പക്കാർ , സ്ത്രീകൾ എന്നിവർ ഇനിയും അവഗണിക്കപ്പെടാൻ ഇടയാകരുത്. മുതിർന്ന നേതാക്കൾ പിന്നിൽ നിന്ന് പ്രവർത്തിക്കുക .മരണം വരെ അധികാരം നിലനിർത്തണം എന്ന് ശഠിക്കരുതു .
ഡോ. ശശി തരൂരിനെ മുൻനിർത്തി ഇനി പ്രവർത്തനം നടത്തിയാൽ കേരളത്തിൽ അത്ഭുതം നടക്കും. പാർട്ടി ജാതി ഭേദമില്ലാതെ സകല ചെറുപ്പക്കാരും പിന്നിൽ അണിയണിയായി നിരക്കും .
കേരളം കോൺഗ്രസ് തൂത്തു വാരും .കമ്മ്യൂണിസ്റ്റ് പാർട്ടിയെ തുരത്തി ഓടിക്കാം. ആദർശമുള്ള മാത്യു കുഴൽനാടനെയും മുന്പന്തിയിലേക്കു കൊണ്ടുവരൂ .എല്ലാ മണ്ഡലങ്ങളും തിരിച്ചു പിടിക്കാം .മുഖ്യ മന്ത്രി ആരാകണമെന്നു പിന്നീട് കൂട്ടായി തീരുമാനം എടുക്കാം .എല്ലാവരും ഒന്നിച്ചിരുന്നു ചടുലതയോടെ ആലോചിച്ചു ചെയ്യാം .അതല്ലാതെ എല്ലാവരും വരിയായി ചെന്ന് ഹൈക്കമാണ്ടിന്റെ വാതിൽ കാത്തു നിൽക്കേണ്ട ആവശ്യം ഒന്നുമില്ല.
നാണം ആകുന്നില്ലേ പ്രായപൂർത്തി ആയ നേതാക്കൾ ഏത്തമിടാൻ ഡൽഹിക്കു പറക്കുന്നത്? ഇത് എത്രയും വേഗം അവസാനിപ്പിച്ച് അന്തസ്സ് വീണ്ടെടുക്കുക
ഇവിടെ കൊച്ചു കേരളത്തിൽ ഒന്നിച്ചു ഗ്രൂപ്പുകളി അവസാനിപ്പിച്ച് കൂട്ടായി ചിട്ടയോടെ അച്ചടക്കത്തോടെ
പാർട്ടിയെ നയിക്കൂ .വിജയം സുനിശ്ചിതം .
എല്ലാവര്ക്കും ആശംസകളും നേരുന്നു
ജയ് ഹിന്ദ് ജയ് കോൺഗ്രസ് പാർട്ടി
ചാരുംമൂട് ജോസ്
വൈസ് പ്രസിഡന്റ്
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ന്യൂ യോർക്ക്
നോർത്ത് അമേരിക്ക