കേരളത്തിൽ ആട്, തേക്ക്, മാൻജിയം മുതൽ 15%'പലിശ 20 % പലിശ, നോട്ട് ഇരട്ടിക്കൽ, പാതിവിലക്ക് സ്‌കൂട്ടർ ഇങ്ങനെ ഒരു മാസത്തിൽ ഒരു തട്ടിപ്പെങ്കിലും കാണും.
ലക്ഷ്മി മേനോൻ / സരിത നായർ, മോൻസൻ മാവുങ്കൽ, സ്വപ്ന, ടോട്ടൽ ഫോർ യു, അനന്തകൃഷ്ണൻ, പോപ്പുലർ, നെടുമ്പ്രം. സഹകരണ ബാങ്ക് തട്ടിപ്പ് തരികിട..... കേരളത്തിൽ രണ്ടു മാസത്തിൽ ഒരു തട്ടിപ്പ് വന്നാലും വീണ്ടും അതിൽ പോയി തല വച്ചു കൊടുക്കും.
എന്താണ് കേരളത്തിൽ ഇത് നടക്കുന്നത്?
കേരളത്തിൽ അസ്പിറേഷൻ കൂടുതലും സാമ്പത്തിക കപ്പാസിറ്റി കുറവുമായ ഒരു കൺസ്യൂമർ സമൂഹമാണ്.
ഒരു കൺസ്യമർ സ്റ്റാറ്റസ് കോ സമൂഹത്തിൽ കുളിച്ചില്ലങ്കിലും കൊണകം പുരപ്പുറത്തു കിടക്കണം എന്ന സമീപനം കൂടി കൂടി വരുന്നു.
പലപ്പോഴും സാധാരണക്കാരൻ 36% - 40% കൊള്ളപ്പലിശക്ക് മൈക്രോ ഫിനാൻസിൽ നിന്ന് കടം എടുക്കുന്നത് എന്തെങ്കിലും കൺസ്യൂമർ ഗുഡോ, ബൈക്കോ വാങ്ങനൊ അല്ലെങ്കിൽ വില കൂടിയ ഫോൺ വാങ്ങാനോ ആണ് .
കേരളത്തിൽ മിക്കവാറും ലോട്ടറി എടുക്കുന്നത് ശരാശരി മാസം ഇരുപതിനായിരം രൂപയിൽ താഴെ വരുമാനമുള്ളവരാണ്. എല്ലാ മാസവും ശരാശരി 500 രൂപയൊ 1000 രൂപയൊ ചിലവാക്കി ലോട്ടറി എടുത്തു വലിയ സ്വപ്നം കാണുന്ന ലോട്ടറി അഡിക്റ്റുകളെ എനിക്ക് നേരിട്ട് അറിയാം. സത്യത്തിൽ സർക്കാർ പാവങ്ങൾക്ക് സ്വപ്നം വിറ്റ് കാശ് അടിക്കുന്ന സംഘടിത തട്ടിപ്പാണ് ലോട്ടറി.
ഇങ്ങനെയുള്ള വലിയ സ്റ്റാറ്റസ് കോ അസ്പയറിങ് സമൂഹത്തിൽ ചെറുപ്പ്ക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ബർഡൻ ഓഫ് എക്സ്പെക്സ്റ്റേഷനാണ്. അത് വീട്ടുകാരിൽ നിന്നും ഫാമിലിയിൽ നിന്നും പിയർ പ്രെഷറിൽ നിന്നും ഭയങ്കരമാണ്. എങ്ങനെയെങ്കിലും സക്സ്സ് ആകുക എന്ന ക്രേസ്.
ലോവർ മിഡിൽ ക്‌ളാസിന് അപ്പർ മിഡിൽക്ലാസ് സ്വപ്നങ്ങൾ; അപ്പർ മിഡിൽക്ലാസ്സിനു കോടിപതി സ്വപ്നങ്ങൾ. പാവപെട്ടവർക്ക് ലോവർ മിഡിൽ ക്ലാസ് സ്വപ്നങ്ങൾ.
ഇന്ന് ഈ ബർഡൻ ഏറ്റവും കൂടുതൽ അനുഭവവിക്കുന്നത് ചെറുപ്പ്ക്കാരാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് depravation inequality mindset ആണ്.
മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്തു ഹം കിസി സേ കം നഹി എന്ന മനസ്ഥിതി.
മക്കളുടെ കല്യാണം വൻ നിലയിൽ കടം എടുത്തു പത്തും ഇരുപതും ലക്ഷം മുടക്കി നടത്തി 25 ലക്ഷം കടം അമ്പത് ലക്ഷംമായി വീട് ജപ്തി വന്ന കേസുകൾ അറിയാം. പലപ്പോഴും ഇങ്ങനെയുള്ള സമൂഹത്തിൽ മറ്റുള്ളവരെ കാണിക്കാനാണ് വീട് പണിയുന്നത് മറ്റുള്ളവരെ കാണിക്കാനാണ് വണ്ടി വാങ്ങുന്നത്. മറ്റുള്ളവരെ കാണിക്കാനാണ് വണ്ടി വാങ്ങുന്നത്. മറ്റുള്ളവരെ കാണിക്കാനാണ് വീട് പണയം വച്ചു ഏതെങ്കിലും ഏജൻസി വഴി കുട്ടികളെ വെളിയിൽ വിടുന്നത്.
പലപ്പോഴും ഇങ്ങനെ കടം കയറി വിഷമത്തിൽ ആകുമ്പോൾ ചിലർ അത്മീയ വഴിക്ക് പോകും നേർച്ച കാഴ്ച്ചകൾ അല്ലെങ്കിൽ പ്രവാചകർ.അല്ലെങ്കിൽ പോയി ബിവറേജസ്സിൽ പോയി ഒരു ക്വാർറ്റർ അടിക്കും. അല്ലങ്കിൽ അടുത്ത ബാറിൽ പോയി രണ്ടു നില്പൻ അടിച്ചു ഇതൊക്കെ മറക്കാൻ നോക്കും.
കേരളത്തിൽ ഇന്ന് പല ചെറുപ്പക്കാരെയും അവർക്ക് ഇഷ്ട്ടമുണ്ടോ ഇല്ലിയോ എന്ന് നോക്കാതെ എഞ്ചിനിയറിങ്ങിനു വിടും. അവർ സപ്പ്ളികൂടി കൂടി എങ്ങും എത്താതെ ലൂസർ മൈൻഡ് സെറ്റിൽ അത് മറക്കാൻ ആദ്യം കഞ്ചാവിൽ തുടങ്ങി പിന്നെ അത് പോരാഞ്ഞിട്ട് ലഹരിയിൽ പോകും. അവസാനം ഈ ബർഡൻ ഓഫ് എക്സ്പെക്റ്റെഷൻ വയലന്റാകും. മക്കൾ അപ്പനെയൊ അമ്മയേയെ കൊല്ലുന്ന കലികാലാത്തിലാണ്.
പലരും നാട് വിടുന്നത് ഈ ബർഡൻ ഓഫ് സ്‌പെക്റ്റേഷനിൽ നിന്നും അത് നടക്കാതെ വരുമ്പോൾ തോന്നുന്നു ആത്മഹത്യയിൽ നിന്നും കൊലപാതക ത്വരയിൽ നിന്നും ലഹരി മരുന്നിൽ നിന്നും രക്ഷപെട്ട അനോനിമിറ്റിക്കാണ്.
ഇന്ന് ഏറ്റവും കൂടുതൽ വീട് പണയം വച്ചും വസ്തു വിറ്റും മക്കളെ ഏതെങ്കിലും സാന്റ മോനിക്കയൊ അല്ലെങ്കിൽ ഇന്ന് മുക്കിനു മുക്കിനുള്ള ഏജൻസി വഴിയോ പലരും പിള്ളേരെ വിടുന്നത് പലകാരണം കൊണ്ടാണ്. അതിൽ ഒന്ന് ഭയമാണ്. എങ്ങനെയെങ്കിലും വെളിയിൽ പോയി മണിക്കൂർ കണക്കിന് ഓൾഡ് ഏജ് ഹോമിലോ റെസ്റ്റോറൻറ്റിലോ പണി എടുത്താലും വേണ്ടില്ല. ഇവിടെ തെക്ക് വടക്ക് നടന്നു കള്ളും കഞ്ചാവ്, ലഹരിയിൽ പെടില്ല എന്ന ആശ്വാസം. അങ്ങനെ തങ്ങളെ ഉപദ്രവിക്കില്ല എന്ന ആശ്വാസം.
മറ്റ് ചിലർ വിടുന്നത് പീർ പ്രെഷർ കൊണ്ടാണ്. അയിലത്തെ ചെറുക്കൻ കാനഡയിൽ പോയി നമ്മുടെ പയ്യനെ യൂ കെ ക്കു വിട്ടു. മോൾക് ഇവിടെ അഡ്മിഷൻ പ്രയാസം അപ്പോൾ ഏജൻസിപറഞ്ഞു സ്കൊലര്ഷിപ്പുകൾ ഉൾപ്പെടെ വെറും ഇരുപത് ലക്ഷം ഉണ്ടെങ്കിൽ വെളിയിൽ പോകാം. പിന്നെ സ്റ്റേ ബാക്ക്. നല്ല ജോലി. പി ആർ. നമ്മുടെ ഭാഗ്യക്കുറി സ്വപ്നം പോലെ ചിലർക്ക് ഭാഗ്യകുറി അടിച്ചാൽ പിന്നെ അത് പരസ്യം ചെയ്തു പിള്ളേരെ പിടിക്കും. മക്കൾ വിദേശത്ത് പഠിക്കുന്നു എന്നതും സ്റ്റാറ്റസ് സിമ്പൽ.
പീർ പ്രെഷർ കൊണ്ടു അമ്പതിനായിരം രൂപയുടെ ഫോൺ വാങ്ങി കടം വീട്ടാൻ ക്വറ്റെഷൻ ഗാംഗിൽ എത്തിചേരുന്ന പിള്ളേരുണ്ട്.
അത് പോലെ ആരെയെങ്കിലും കളിപ്പിച്ചോ അല്ലെങ്കിൽ തരികിട കാണിച്ചോ ഒരുത്തൻ വലിയ കാറിൽ ഇറങ്ങി അല്പം ഇംഗ്ലീഷ് കാച്ചി വന്നാൽ നമ്മുടെ പല രാഷ്ട്രീയക്കാരും വീഴും. ഏത് ചെകുത്താനും വലിയ കാറിൽ വന്നു അഞ്ചു ലക്ഷം പത്തു ലക്ഷം സംഭാവന തന്നാൽ പലരും വീഴും.
ഉടുതുണിക്ക് മറുതുണയല്ലാതെ പണ്ട് തെങ്ങിൽകയറി തേങ്ങ മോട്ടിച്ച ഒരാൾ ഗൾഫിൽ പോയി അല്പം തരികിട നടത്തി ' ബിസിനസ്സ് ' കാരനായി. അമ്പത് അറുപതു ലക്ഷത്തിന്റെ വണ്ടി കടം വാങ്ങി പിന്നെ നാട്ടിൽ ഉള്ള സെലിബ്രിറ്റിയുടെയും രാഷ്ട്രീയനേതാക്കളുടെ കൂടെ സെൽഫി. അങ്ങനെ അമ്പത് ലക്ഷത്തിന്റെ ആസ്തി ഇല്ലാത്തവൻ എവിടെ നിന്നെങ്കിലും ഒരു പഴയ ബെൻസ് എടുത്തു കോടീശ്വരൻ ചമയുന്ന നാടാണ്. അവസാനം അതൊക്കെ വച്ചു കോടിക്കണക്കിന് കടം എടുത്തു മുങ്ങും.
കാശ് ഉള്ളവരെ രാഷ്ട്രീയ നേതാക്കക്ക് പാർട്ടി ഭേദമന്യേ ഇഷ്ട്ടം. അങ്ങനെ അവരിൽ പലരുടെയും കൂടെ സെൽഫി എടുത്തു വലിയ സ്വാധീനമുള്ളവർ എന്ന് നടിക്കും
കേരളത്തിൽ മോൻസൻ മാവുങ്കലും ലക്ഷ്മി മേനോൻ / സരിത നായർ, സ്വപ്ന, അനന്ത. കൃഷ്ണൻ, ടോട്ടൽ ഫോർ യൂ ഇതെല്ലാം നടക്കുന്നത് നമ്മുടെത് ഒരു രോഗാതുരാമായ സമൂഹമാണ് എന്നതാണ്. ലോവർ മിഡിൽ ക്ലാസ് അസ്പൈരിങ് സമൂഹം.