Image

പുത്തൻ വായനകൾ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നു (സ്വാതികൃഷ്ണ ആര്‍ - ഇമലയാളി കഥാമത്സരം 2024 ജൂറി അവാർഡ് ജേതാവ്)

Published on 12 February, 2025
പുത്തൻ വായനകൾ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നു (സ്വാതികൃഷ്ണ ആര്‍ - ഇമലയാളി  കഥാമത്സരം 2024  ജൂറി അവാർഡ് ജേതാവ്)

1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം.  ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

തീർച്ചയായും വളരെ സന്തോഷമുള്ള നിമിഷങ്ങൾ ആണ് ഇ. മലയാളി അവാർഡ് വാങ്ങുമ്പോൾ ഉണ്ടായത്. പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് അഭിനന്ദനങ്ർഹമാണ്

2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.

ഞാൻ ചെറു കഥകൾ എഴുതാനാണ് കൂടുതൽ താൽപ്പര്യപ്പെടുന്നത്, സ്കൂൾ കലോത്സവങ്ങളിൽ ആയിരുന്നു എഴുത്തിന്റെ തുടക്കം. എന്നിലെ എഴുത്തുകാരിയെ പ്രോത്സാഹിപ്പിച്ചു വീണ്ടും ഒരു പുതിയ തുടക്കം നൽകിയത് ഇ. മലയാളി ആണ്.

3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.

പുസ്തകം സ്വന്തമായി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല, എങ്കിലും ലേഖനങ്ങൾ പല മാഗസീനുകളിലും വന്നിട്ടുണ്ട്.

4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.

5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?

പുരസ്‌കാരങ്ങൾക്കായി രചനകൾ ക്ഷണിക്കുമ്പോൾ സ്കൂൾ, കോളേജ്, പൊതുവിഭാഗം എന്നിങ്ങനെ തിരിച്ചു രചനകൾ വിലയിരുത്തുന്നതും അവാർഡ്കൾ നൽകുന്നതും ഓരോ കാലഘട്ടത്തിലെയും പുതിയ രചനാ സമ്പ്രദായത്തെയും ഐഡിയ കളെയും മനസ്സിലാക്കാൻ സാധിക്കും. ഓൺലൈനും മറ്റും വൻ പ്രചാരം നേടാൻ ഇന്നത്തെ എഴുതുകൾക്ക് സാധിക്കുന്നുണ്ട്, അതിനാൽ തന്നെ വായനയെ തിരികെ എത്തിക്കുവാൻ ഇത്തരം പ്ലാറ്റഫോമുകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. ആധുനികതയുടെ ലോകത്ത് ക്ലാസ്സിക്‌ കൃതികളോട് വിമുഖത കാണിക്കുന്നവരും കുറവല്ല. എങ്കിലും പുത്തൻ വായനകൾ പുതു ചിന്തകൾക്ക് വഴിയൊരുക്കുന്നവയാണ്.

6. നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.

റൊമാന്റിസിസം അഥവാ കാൽപ്പനികത.വായനക്കാരുമായി ചേർത്തുനിർത്തുന്നുണ്ട് എന്നാണ് തോന്നുന്നത്
7. എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.

എഴുത്ത് പ്രധാനമായും ഭാവനയാണ്. റിയാലിറ്റി ഉണ്ടെങ്കിലും അവയെ കൃത്യമായി ആവിഷ്‌കരിക്കാൻ സാധിക്കില്ല. സാരാംശം ഉൾക്കൊണ്ടു ഭാവനയെ ചേർത്തിനാക്കിയാണ് മിക്ക കലാ സൃഷ്ടിയും രൂപം കൊള്ളുന്നത്.

8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.

ഞാൻ എഴുതിയ പല കഥകളും വായിച്ചിട്ട് അത് എന്റെ ജീവിതാനുഭവമാണോ എന്നു തിരക്കിയ നിരവധി സുഹൃത്തുക്കൾ ഉണ്ട്. ട്രാജഡിയിലേക്ക് നയിക്കുന്ന കഥകളിൽ നേരിട്ട് വിളിച്ചു വിഷമം എന്തെകിലും ഉണ്ടോ എന്ന് തിരക്കിയവരും ഉണ്ട്.

9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.

പുതു എഴുത്തുകാർക്ക് വളരെ പ്രോത്സാഹനം നൽകുന്ന വേദി ആണ് ഇ. മലയാളി. ഒരുപക്ഷെ നിങ്ങളിൽ മറഞ്ഞിരിക്കുന്ന സർഗ്ഗ പ്രതിഭയെ സ്വയം കണ്ടെത്താനും മറ്റുള്ളവരിലേക്ക് എത്തിക്കാനും കിട്ടുന്ന ഒരു മികച്ച പ്ലാറ്റഫോം ആയി ഇതിനെ കാണാം.

10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു  അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.

ആദ്യമായി ഇ. മലയാളി ഡിജിറ്റൽ മാഗസിൻ തന്നെ ആണ് എന്റെ ആദ്യ രചന പ്രസിദ്ധീകരിച്ച ത്. ഏറെ നാളായി കണ്ട ഒരു സ്വപ്നം സഫലമായ സന്തോഷമായിരുന്നു. എന്നിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞതിനും പ്രോത്സാഹിപ്പിച്ചതിനും തീർച്ചയായും നന്ദി പറയണം.

11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ  വിവരിക്കുക. Not replied
12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.  സാഹിത്യം,  മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ. Not replied
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി.  ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ

വായനശീലം ഉണ്ട്,എന്നാൽ ഏതെങ്കിലും ഒരാളുടെ ശൈലി പിന്തുടർന്നിരുന്നില്ല സ്വതസിദ്ധമായ രീതിയിൽതന്നെ ആണ് എഴുതുന്നത്. എഴുത്തിൽ ഒരുപക്ഷ വായനയിലെ പല ഘടകങ്ങളും സ്വാധീനിച്ചിരിക്കാം.

14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ വായിച്ച ഏറ്റവും നല്ല രചന ഏതു? Not replied
15.നിങ്ങൾ എത്ര  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.not replied
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

എന്റെ രചനയെ മനസ്സിൽ തട്ടിയകഥ എന്നു പറഞ്ഞത് മറക്കാൻ കഴിയില്ല, പിന്നീട് കഥാപാത്രങ്ങൾക്ക് എന്തു സംഭവിച്ചു എന്നു കൂടി തിരക്കിയ ചില വായനക്കാർ ഉണ്ടായിരുന്നു.

17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?

കുട്ടിക്കാലത്തെ ആഗ്രഹം ആയിരുന്നു ഒരു എഴുത്തുകാരി ആകുക എന്നത്. അതിലേക്ക് ചുവടുവയ്ക്കാൻ ഇ. മലയാളി ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നിലെ എഴുത്തുകാരിയെ തിരിച്ചറിയാൻ എന്നെ പ്രാപ്തയാക്കി
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു. Not replied
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്. Not replied
നന്ദി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക