1. ഇ-മലയാളിയുടെ പുരസ്കാരം നേടിയതിൽ അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നൽകുന്ന അവാർഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.
വളരെ നന്ദി.പങ്കെടുക്കുന്നവർക്കെല്ലാം സമ്മാനം ആഗ്രഹം കാണും.
കിട്ടിയാൽ കൊള്ളാം എന്ന് വിചാരിച്ചിരുന്നു.
വളരെ മികച്ച പ്രോൽസാഹനമാണ് കഥാമൽസരം.
തുടർന്നും നടന്നു കാണുവാൻ ആഗ്രഹിക്കുന്നു.
കഴിവുള്ളവർക്ക് അംഗീകാരം ലഭിക്കുമല്ലോ..!
2. നിങ്ങൾ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സർഗ്ഗശക്തി പ്രകടിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്. നിങ്ങൾ നിങ്ങളിലെ എഴുത്തുകാരനെ എപ്പോൾ/എങ്ങനെ കണ്ടുമുട്ടി.
വളരെ ചെറുപ്പത്തിൽ തന്നെ എഴുത്തിൽ താൽപ്പര്യമുണ്ടായിരുന്നു. പ്രീഡിഗ്രി കാലം മുതൽ കഥയും കവിതയുമൊക്കെ പ്രസിദ്ധീകരിച്ചു വരുന്നു. പത്രപ്രവർത്തന രംഗത്തും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള എഴുത്തുകളും ധാരാളം വന്നിട്ടുണ്ട്.
3. ഇതിനകം എത്ര പുസ്തകങ്ങൾ എഴുതി? ഏതേതു വർഷങ്ങളിൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.
എണ്ണിപ്പറയാൻ പുസ്തകങ്ങൾ ഇല്ല. സ്വന്തമായി രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രമാസികകളിൽ വിവിധ ശാഖകളിലായികുറച്ചധികം കാര്യങ്ങൾ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞു.
4. ഇ-മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ-മലയാളിയുടെ പ്രവർത്തനശൈലിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ.
ഇ - മലയാളി മുമ്പത്തെക്കാൾ നന്നായി വരുന്നതിലും കേരളത്തിലുൾപ്പെടെ വായനക്കാർ വർദ്ധിച്ചു വരുന്നതിലും സന്തോഷം.വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾക്കും വ്യക്തികൾക്കും പ്രാധാന്യം കൊടുക്കാം. വിവിധ രംഗങ്ങളിൽ മികച്ച പ്രവൃത്തികൾ നടത്തുന്നവരുമായുള്ള അഭിമുഖങ്ങൾ നന്നായിരിക്കും. കഴിവുകളെ പരിചയപ്പെടുത്താം
5.എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികൾ പുതിയ തലമുറ അവഗണിച്ച്കൊണ്ട് ആധുനികത എന്ന ഒരു രീതിയിൽ അഭിരമിക്കുന്നു. ഇത്തരം രചനകൾക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
കാലത്തിന്റെ ഒഴുക്കുകൾ മനസ്സിലാക്കാൻ മുമ്പത്തെ തലമുറ തീർത്തു വച്ച രചനകൾ മാർഗ്ഗദർശനം നൽകും. നല്ല എഴുത്തുകളുടെ നല്ല വായന പുതിയ ആളുകൾക്ക് പരിപോഷണം നൽകും. മുമ്പിവിടെ ഏതു വിധമായ ജീവിതമാണുണ്ടായിരുന്നതെന്നും ലോകത്തെ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾ എന്തൊക്കെയാണെന്നും
മനസ്സിലാക്കിത്തരും നല്ല രചനകൾ.
6, നിങ്ങൾ ആധുനികതയുടെ വക്താവാണോ? നമ്മൾ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്ളാസ്സിസിസം, നിയോ ക്ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കിൽ ഏതു പ്രസ്ഥാനം നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നു.
കാലാതിവർത്തിയായി നിലനിൽക്കും മികച്ച സാഹിത്യരൂപങ്ങളെങ്കിലും നവീന ധാരകൾ ഉണ്ടാകേണ്ടതും അത് രചനയിൽ ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അതാത് കാലത്തെ മനുഷ്യ ജീവിതം തന്നെയാണ് എഴുത്തിന്റെ ആധാര രൂപം. പുതിയ ലോകത്തിനൊപ്പം പോകുന്ന രചനകൾ സ്വാഭാവികമായി ഉണ്ടാകുമെന്ന് കരുതാം.
7, എഴുത്തിൽ സത്യവും ഭാവനയും കലരുമ്പോൾ ഏതിന് പ്രാമുഖ്യം നൽകുന്നു. സത്യത്തിനു മുൻ തൂക്കം നൽകുമ്പോൾ സാഹിത്യമൂല്യം കുറയാൻ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.
ഭാവനയിൽ പൊതിഞ്ഞു പിടിക്കുന്ന സത്യങ്ങളാണ് എഴുത്തിലുള്ളത്.
കണ്ടതും കേട്ടതും അനുഭവിച്ചതുമായ സത്യങ്ങൾ - ഒരു പാടു പേരുടേത് - കോർത്തിണക്കി ഭാവനയ്ക്കനുസരിച്ച് അലങ്കരിച്ചു വെക്കാം.
സത്യത്തിന്റെ നാനാ വശങ്ങൾ വലിയൊരു കള്ളത്തിന്റെ കൂട്ടിലിണക്കി വെക്കുകയാവും എഴുത്തുകാർ ചെയ്യുന്നത്.
സത്യമെന്ന് തോന്നിക്കുന്ന കാര്യങ്ങൾ. അത് വ്യക്തിപരമല്ല.ഒരാളുടേതുമല്ല. എന്നാൽ ഇതെല്ലാം എല്ലാവരുടേതുമാണ്.
സ്വന്തമാണെന്നോ താനുൾപ്പെടുന്ന ലോകത്തിന്റെ ആണെന്നോ വായനക്കാർക്ക് തോന്നുന്നിടത്ത് ഒരു കൃതി വിജയം കാണും.
എഴുതാൻ കഴിയുന്നതിന്റെ രസകരമായ അനുഭവം
എഴുതുകയെന്നതു തന്നെ.
പിന്നീട് വായിക്കുമ്പോൾ ഇതെങ്ങനെ സംഭവിക്കുന്നു എന്ന ചിന്തയും രസകരം.
എഴുതാൻ കഴിയണേ
എന്നത് പ്രാർത്ഥന.
കാര്യമായി എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നതും നല്ല , തെറ്റില്ലാത്ത ഭാഷ കൃത്യമായി ഉപയോഗിച്ചുള്ളതുമായ എഴുത്ത് ഇഷ്ടപ്പെടുന്നു.
ഇന്ന ആൾ എഴുതിയത് വേണം എന്ന് നവീന കാലത്ത് നിർബന്ധം ഇല്ല.
8. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങൾ പങ്കു വയ്ക്കുക.
9. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങൾക്ക് പറയാനുള്ളത്.
10. നിങ്ങളുടെ ആദ്യരചന എപ്പോൾ പ്രസിദ്ധീകരിച്ചു അതേക്കുറിച്ച്
ചുരുക്കമായി പറയുക. ഒരു എഴുത്തുകാരൻ ആകാൻ നിങ്ങൾക്ക് കഴിയുമെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കു വയ്ക്കുക.
11. ഇ-മലയാളി പതിവായി വായിക്കാറുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിവരിക്കുക.
12. . ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് അതിലെ ഉള്ളടക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. സാഹിത്യം, മതം, പൊതുവിവരങ്ങൾ, പ്രവാസികൾക്കായുള്ള അറിയിപ്പുകൾ, നിരൂപണങ്ങൾ, സിനിമ, കല-സാംസ്കാരിക രംഗം എന്നിവ കൂടാതെ നിങ്ങൾ ഉൾപെടുത്താൻ ആഗ്രഹിക്കുന്ന പംക്തികൾ.
13. എഴുതാൻ നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ ? എന്തുകൊണ്ട് ആ സ്വാധീനം നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് കരുതുന്നോ
14. ഇ-മലയാളിയുടെ വായനക്കാരൻ എന്ന നിലക്ക് നിങ്ങൾ ഇ- മലയാളിയിൽ
വായിച്ച ഏറ്റവും നല്ല രചന ഏതു?
8 മുതൽ 14 വരെയുള്ള ചോദ്യങ്ങൾക്ക് മറുപടി അയച്ചിട്ടില്ല.
15.നിങ്ങൾ എത്ര പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവരിക്കുക.
കുറച്ചു വർഷം മുമ്പ് 25 എഴുത്തുകാരികളുടെ കവിത ചേർത്ത് ഒരു ചെറിയ പുസ്തകം ചെയ്തിരുന്നു.
പിന്നെ പത്രമാസികകളിൽ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളിൽ നിന്നും 10 സ്ത്രീകളുടെ അഭിമുഖം ചേർത്ത് ഒരു പുസ്തകം ചെയ്തു.
ഇപ്പോൾ സ്വന്തമായ കവിതകൾ ചേർത്ത ഒരു സമാഹാരം ഒരുങ്ങുന്നുണ്ട്. കോഴിക്കോട് മാക്ബത് ആണ് പ്രസാധകർ.
16. നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ എങ്ങനെ സ്വീകരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.
മലയാളത്തിലെപ്രധാനപ്പെട്ട എല്ലാ എഴുത്തുകാരെയും വായിച്ചിട്ടുണ്ട്. നോവലിലൂടെയാണ് അധികവും.
17. ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ ? ആ സ്വപ്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നോ ?
വായനക്കാരുടെ അഭിപ്രായം ഏറ്റം പ്രധാനമാണ്. വായിക്കപ്പെടുകയെന്നത് വലിയ ഭാഗ്യവും
18. അമേരിക്കൻ മലയാളി എഴുത്തുകാരിൽ അല്ലെങ്കിൽ ഇമലയാളിയിൽ എഴുതുന്ന എഴുത്തുകാരിൽ നിങ്ങൾ ആരെ ഇഷ്ടപ്പെടുന്നു.
ഇ- മലയാളി വളരെ നന്നാവുന്നു. ഒരുപാട് പേർ എഴുതുന്നുണ്ട്. അതുകൊണ്ട് വായനക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നതിൽ സംശയമില്ല. അമേരിക്കൻ മലയാളികളിൽ എഴുത്തുകാർ ഏറെയുണ്ടെന്നത് സന്തോഷമുണ്ടാക്കുന്നു . എല്ലാവരുടെയും പങ്കാളിത്തം പ്രധാനമാണ്.
19. അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു എന്നു തോന്നിയിട്ടുണ്ടോ? ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്.
അവാർഡുകളും സമ്മാനങ്ങളും നല്ലത് തന്നെ. കഴിവുള്ളവർക്ക് നൽകിയാൽ തിളക്കവും ജനസമ്മതിയും ഏറും.