തിരുവനന്തപുരത്ത് 11കാരി തൂങ്ങി മരിച്ച നിലയിൽ. ശ്രീകാര്യം പൗഡിക്കോണത്ത് ആണ് പതിനൊന്ന് വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം നടന്നത്.
മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോൾ മരണം സംഭവിച്ചതാകാമെന്നാണ് സൂചന. അയൽക്കാരെത്തിയാണ് റിബൺ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English summery:
Suicide suspected to be an act while playing; 11-year-old girl found hanging in Thiruvananthapuram