Image

ശശി തരൂരിനോട് വിയോജിപ്പ് (ജെ.എസ്. അടൂർ)

Published on 17 February, 2025
ശശി തരൂരിനോട് വിയോജിപ്പ് (ജെ.എസ്. അടൂർ)

കോൺഗ്രെസ്സ് തുടക്കം മുതൽ ഒരു അമ്പർല്ലാ പാർട്ടിയാണ്. അതിൽ യഥാസ്ഥിതി മനോഭാവമുള്ളവരും ലിബറലുകളും നിയോ ലിബരലുകളും സോഷ്യലിസ്റ്റ് മനോഭാവക്കാരോക്കെ അന്നും ഇന്നുമുണ്ട്. എന്നും കാണും.
എല്ലാ കൊണ്ഗ്രെസ്സകാരും ഒരുമിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ്. 1)സെക്കുലർ  ലിബറൽ ജനാധിപത്യം. 2.ഇന്ത്യയുടെ ഭരണഘടനയിലുള്ള അചഞ്ചല വിശ്വാസം. 3)ഇന്ത്യയിൽ ജാതി മത വർഗ, ഭാഷ ഭേദമന്യേ എല്ലാവർക്കും തുല്യവകാശത്തിനു വേണ്ടിയുള്ള രാഷ്ട്രീയം.4) ഇന്ത്യയിൽ ഏറ്റവും പാവപെട്ടവരെയും അരികുവൽക്കരിച്ചവരെ കരുതുന്ന, വെൽഫെയർ ഗവൻമെന്റ്. 5) എല്ലാവരെയും ഉൾകൊള്ളുന്ന സാമ്പത്തികവളർച്ച ( ഇൻക്ലൂസീവ് ഇക്കോണമീക് ഗ്രോത്. )
അഭിപ്രായങ്ങളും അഭിപ്രായ വെത്യാസങ്ങളും കോൺഗ്രെസ്സിൽ എന്നും ഉണ്ടായിരുന്നു. കൊണ്ഗ്രെസ്സ് ഒരു ഏകശീല പാർട്ടി ഒരിക്കലും അല്ലായിരുന്നു. ഒരിക്കലും ഒരു കേഡർ പാർട്ടി അല്ലായിരുന്നു. ആരെങ്കിലും ഒരാൾ പറയുന്നത് കേട്ട് അനുസരിക്കുന്ന പാർട്ടി അല്ലായിരുന്നു
ശശി തരൂർ ഗ്ലോബൽ സ്റ്റാർട്ട്‌ അപ് റിപ്പോർട്ട് എന്ന പേരിൽ വന്ന ഒരു റിപ്പോർട്ടിൽ കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്  മെച്ചപ്പെട്ടു എന്നതിനെ പരാമർശിച്ചു ലേഖനം എഴുതി. അത് കേരളത്തിലെ സാമ്പത്തിക സ്ഥിതിയുടെ പരിതാപകരമായ അവസ്ഥയെകുറിച്ച്  ഏറ്റവും കൂടിയ തൊഴിൽ ഇല്ലായ്മയെ കുറിച്ചോ ഒന്നും പരാമർശിക്കാതെ അദ്ദേഹം ഗ്ലോബൽ ഇക്കോസിസ്റ്റം റിപ്പോർട്ടിൽ നിന്ന് ആരോ അദ്ദേഹത്തിന് സപ്ലെ ചെയ്ത വിവരങ്ങൾ അനുസരിച്ചു എഴുതി. അത് സർക്കാർ പി ആർ മെഷനറിയും ഭരണ പാർട്ടിയും ഉപയോഗിക്കുമ്പോൾ സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകർക്കു അലോസരം ഉണ്ടാകും. അദ്ദേഹത്തിന്റെ ആ ലേഖനത്തോട് ഞാൻ ഉൾപ്പെടെ ഒരുപാടു പേർ വിയോജിക്കുന്നു.
കാരണം  അദ്ദേഹം ഗ്ലോബൽ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോ സിസ്റ്റം റിപ്പോർട്ട് 2024 മുഴുവൻ വായിച്ചു അതിന്റെ റിവ്യൂ എഴുതിയിരുന്നുവേങ്കിലും അതിന്റ അടിസ്ഥാനത്തിൽ കേരളത്തിൽ  ഉമ്മൻ ചാണ്ടി സർക്കാർ കാലം മുതൽ ശക്തമായ സ്റ്റാർട്ട്‌ അപ് കേരളത്തിൽ താരതമ്യേനെ ഭേദപ്പെടുന്നു എന്നും എന്തൊക്കെ ചെയ്യണമെന്നും എഴുതിയെങ്കിൽ അത് ഒരു പോളിസി പേഴ്പ്പക്റ്റിവ് ആകുമായിരുന്നു
ഗ്ലോബൽ സ്റ്റാർട്ട്‌ അപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ ഏറ്റവും മുകളിലത്തെ റാങ്കിൽ ഇന്ത്യയും കേരളവും ഇല്ലന്ന് അദ്ദേഹം എഴുതിയേനെ.
ഏഷ്യയിൽ നിന്ന് ആറു സ്ഥലങ്ങൾ ഉണ്ട്. സിങ്കപ്പൂർ,ടോകിയോ ബീജിങ്, സോൾ, ഷാങ്‌ഹായ്.. ഇതൊന്നും പറയാതെ ഇന്ത്യയിൽ തന്നെയുള്ള മറ്റ് സംസ്ഥാനങ്ങളെപോലും സൂചിപ്പിക്കാതെ സർക്കാർ പി ആർ ലേഖനം എന്ന് തോന്നിയത് കൊണ്ടാണ് ആ ലേഖനത്തിന് ഇത്രയും എതിർപ്പ്  നേരിട്ടത്.
പ്രശ്നം ഇത് പോലെ വിവിധ റിപ്പോർട്ടുകൾ വിവിധ പ്രൈവറ്റ് ഏജൻസികൾ പുറത്തു ഇറക്കുന്നുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള അസ്സസ്മെന്റ് റിപ്പോർട്ട് പ്രൈമറി റിസേർച്ച് ഇല്ലാതെ അതാതു സർക്കാർ കൊടുക്കുന്ന വിവരങ്ങൾ അനുസരിചാണ് ഇറക്കുന്നത്. അത് കൊണ്ട് തന്നെ അടിസ്ഥാന ഗവേഷണമോ കൃത്യമായ ഫാക്ട് ചെക്കോ ഇല്ലാതെ കിട്ടിയ അല്ലെങ്കിൽ സപ്ലെ ചെയ്യുന്ന ഇൻഫർമേഷൻ വച്ചു മാത്രം എഴുതിയാൽ പലപ്പോഴും അത് മിസ് ലീഡിങ് ആയിരിക്കും.അത് കൊണ്ടു തന്നെ അത് സാധാരണ കൊണ്ഗ്രെസ്സ് പ്രവർത്തകരെ വേദനിപ്പിക്കും. അലോസരപെടുത്തും.കാരണം ഈ സർക്കാരിന്റെ ദുർഭരണ ദുരന്തത്തിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നവരാണ്.
കേരളത്തിൽ കഴിഞ്ഞു പത്തു വർഷം എത്ര സ്റ്റാർട്ട്‌ അപ്പ് ഉണ്ടായി? അതിൽ എത്രഎണ്ണം വിജയിച്ചു? എത്രഎണ്ണം 50 കോടി ബിസിനസ്സിൽ എത്തി? എത്രഎണ്ണം നൂറ് കോടിയിൽ എത്തി? എത്രഎണ്ണം ലോക നിലവാരത്തിൽ എത്തി? അങ്ങനെ കൃത്യമായി വസ്തുതകൾ പഠിച്ചു എഴുതിയിട്ട് കേരളത്തിൽ നിന്ന് അമ്പത് സ്റ്റാർട്ട്‌ ആപ്പുകൾ ലോക നിലവാരത്തിൽ എത്തി എന്നു പറഞ്ഞാൽ അതു നല്ല കാര്യമാണ്.
ഈ കാര്യതിൽ ശശി തരൂരന്റെ ലേഖനത്തോടെ വിയോജിക്കുന്നവർ ഏറെയുണ്ട്.
പക്ഷേ ഇന്ന് പാർലിമെന്റിൽ കൊണ്ഗ്രെസ്സിനെ ഏറ്റവും നന്നായി പ്രതിനിധികരിച്ചു പ്രസംഗിക്കുന്നത് ശശി തരൂർ തന്നെയാണ്. മുകളിൽ വിവരിച്ച കൊണ്ഗ്രെസ്സ് മാനദണ്ഡപ്രകാരം ശശി തരൂർ കൊണ്ഗ്രെസ്സ്കാരൻ തന്നെയാണ്. ശശി തരൂർ 2007 മുതൽ ഇന്നു വരെ കോൺഗ്രെസ്സിന് വേണ്ടി പ്രവർത്തിക്കുന്ന നേതാവാണ്
കൊണ്ഗ്രെസ്സ് സഹപ്രവർത്തകർ മാനസിലാക്കണ്ട ഒരു കാര്യം ഒരാൾ പറഞ്ഞ ഒരു അഭിപ്രായത്തോട് വിയോജിപ്പ് ഉണ്ടെങ്കിൽ അദ്ദേഹത്തെ ടാർഗറ്റ് ചെയ്തു ആക്ഷേപിക്കുന്നതിനോടു യോജിക്കുന്നില്ല.
കാര്യങ്ങൾ എന്തൊക്കെ പറഞ്ഞാലും ശശി തരൂരിനെപോലെ ഒരാൾ കൊണ്ഗ്രെസ്സിൽ ഇന്നില്ല. ശശി തരൂരിനെ ആക്ഷേപിക്കുന്നത് എന്തായാലും കോൺഗ്റെസ്സിന് ഗുണം ചെയ്യില്ലന്നത് എന്നാണ് എന്റെ നിലപാട്.
ശശി തരൂർ കേ എസ് യൂ, യൂത്ത് കൊണ്ഗ്രെസ്സ്, വഴിയൊ ഗ്രസ്സ്‌റൂട്ട് പ്രവർത്തനം വഴിയോ വന്നതല്ല. അങ്ങനെ അല്ലാത്ത ഒരുപാടു പെർ കൊണ്ഗ്രെസ്സിന്റെ നേതൃത്വത്തിൽ പണ്ടും ഇപ്പോഴുമുണ്ട്. കാരണം ഇതെല്ലാം കൂടി ചേർന്നതാണ് കൊണ്ഗ്രെസ്സ്.
അത് കൊണ്ട് ശശി തരൂരുമായി വിയോജിക്കാം. പക്ഷേ ദയവായി അത് വെറുപ്പിന്റെ രാഷ്ട്രീയത്തിലെക്കു പോയാൽ അത് ഗുണത്തെക്കാൾ ദോഷം ചെയ്യും
ശശി തരൂർ കൊണ്ഗ്രെസ്സ് പാർട്ടിയോടെ ഒപ്പം നിൽക്കുന്നത് ബോധ്യങ്ങൾ കൊണ്ടാണ് എന്നാണ് എന്റെ അഭിപ്രായം.ഒരാളെ ബഹുമാനിക്കാൻ അംഗീകരിക്കുവാൻ അയാൾ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കണമെന്നില്ല. കോൺഗ്രര്സിലെ പല നേതാക്കളും പറയുന്ന പലതിനോടും യോജിപ്പ് ഇല്ലെങ്കിലും അവരോട് സ്നേഹാദരങ്ങൾക്ക് ഒരു കുറവും ഇല്ല.
കാരണം ഞാൻ ഓരോ മനുഷ്യരെയുമായി സമീപിക്കുന്നത് സകാല്യത്തിലാണ്. വിയോജിപ്പ് ഉള്ളപ്പോഴും യോജിക്കാവുന്ന മേഖലയിൽ യോജിക്കുക എന്നതാണ് നിലപാട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക