ധാരാളം പണം കൈയ്യിലുള്ള ഇന്ത്യക്ക് യുഎസ് എന്തിനാണ് സഹായം നൽകുന്നതെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡി ഓ ജി ഇ ഇന്ത്യക്കുള്ള $21 മില്യൺ യുഎസ് സഹായം നിർത്തലാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഫ്ലോറിഡ മാർ-എ-ലാഗോ വസതിയിൽ വച്ച് ട്രംപ് പ്രതികരിച്ചത്?
വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിൽ എത്തുന്നു എന്നുറപ്പു വരുത്താനാണ് ഈ പണം നീക്കി വച്ചിരുന്നത്. "വോട്ടർമാരോ? അപ്പോൾ ഇവിടത്തെ കാര്യമോ?" അദ്ദേഹം ചോദിച്ചു.
"നമ്മൾ എന്തിനാ ഇന്ത്യക്ക് $21 മില്യൺ നൽകുന്നത്? ലോകത്തെ ഏറ്റവുമധികം നികുതി പിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ കൂടുതലായതു കൊണ്ട് നമുക്ക് അവിടെ എത്താൻ കഴിയുന്നില്ല.
"ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് ഏറെ ബഹുമാനമുണ്ട്. പക്ഷെ വോട്ടിങ് കൂട്ടാൻ എന്തിനു $21 മില്യൺ നൽകണം? ഇവിടത്തെ വോട്ടിങ് ശതമാനമോ?"
ആ പണം ആർക്കാണ് ലഭിച്ചതെന്ന് ഇന്ത്യയിൽ ബി ജെ പി ചോദിച്ചു. അങ്ങിനെ പണം നൽകുന്നത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിന് തുല്യമാണെന്നു വക്താവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
Why fund India? asks Trump