പോപ്പ് ഫ്രാൻസിസിനു ഇരട്ട ന്യൂമോണിയ ഉണ്ടെന്നു റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്ഥിരീകരിച്ചതായി വത്തിക്കാൻ വെളിപ്പെടുത്തി.
ചെസ്റ്റ് എക്സ്റേയ്ക്കു ശേഷമാണു ഈ സ്ഥിരീകരണം. പരിശോധനകളിൽ 'സങ്കീർണമായ' രോഗാവസ്ഥയാണ് കാണുന്നതെന്നും അവർ പറഞ്ഞു.
രണ്ടോ അതിലധികമോ മൈക്രോ ഓർഗാനിസം ചേർന്ന് ആക്രമിക്കുമ്പോൾ ഉണ്ടാവുന്ന പോളിമൈക്രോബിയൽ ഇൻഫെക്ഷൻ ആണ് കണ്ടെത്തിയത്. ഇത് ബാക്റ്റീരിയയോ വൈറസോ ഫങ്കസോ മൂലം ഉണ്ടാവാം.
ശ്വാസകോശത്തിൽ നേരത്തെ കണ്ടെത്തിയ അണുബാധയ്ക്കു നൽകുന്ന ആന്റിബയോട്ടിക്കുകളൂം കോര്ടിസോണും ഉപയോഗിച്ചുള്ള ചികിത്സ സങ്കീർണമാണ്. വെള്ളിയാഴ്ച്ച ഈ അണുബാധയെ തുടർന്നാണ് പാപ്പയെ ജെമെല്ലിയിൽ എത്തിച്ചത്. ഒരാഴ്ചയോളം നീണ്ട ബ്രോങ്കൈറ്റിസ് അന്ന് ഉണ്ടായിരുന്നു.
പാപ്പാ ഉല്ലാസവാനാണെന്നും കുർബാന സ്വീകരിച്ചെന്നും വത്തിക്കാൻ പറഞ്ഞു. 88 വയസുള്ള അര്ജന്റീനിയൻ പോപ്പിനു ചെറുപ്പത്തിൽ ഒരു ശ്വാസകോശം നീക്കം ചെയ്തതാണ്.
പാപ്പായുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. അദ്ദേഹം നിയോഗിച്ച സീനിയർ പുരോഹിതൻ ഞായറാഴ്ച്ച കുർബാന അർപ്പിക്കും.
ശബ്ദം വ്യക്തമാണ്
ആശുപത്രിയിൽ ആയ ശേഷവും പതിവായി രാത്രി ഗാസയിലെ ഹോളി ഫാമിലി പള്ളിയിലേക്കുള്ള വിളി പാപ്പാ തുടരുന്നുണ്ട്.
"അദ്ദേഹം ക്ഷീണിതനാണ്, പക്ഷെ ശബ്ദം വ്യക്തമാണ്," ഫാദർ ഗബ്രിയേൽ റോമനെല്ലി ഗാസയിൽ പറഞ്ഞു. "ഞങ്ങളുടെ ക്ഷേമം അദ്ദേഹം അന്വേഷിച്ചു. എല്ലാവരെയും അനുഗ്രഹിക്കയും ചെയ്തു."
Pope has double pneumonia