Image

ബാരൺ ട്രംപിനെ വിമർശിച്ച സി ആർ എ പ്രസിഡന്റിനു രാജിവച്ചൊഴിയേണ്ടി വന്നു (പിപിഎം)

Published on 19 February, 2025
ബാരൺ ട്രംപിനെ വിമർശിച്ച സി ആർ എ പ്രസിഡന്റിനു രാജിവച്ചൊഴിയേണ്ടി വന്നു (പിപിഎം)

പ്രസിഡന്റ് ട്രംപിന്റെ ഇളയ പുത്രൻ ബാരൺ ട്രംപ്  ക്യാമ്പസിൽ ഇണങ്ങി ചേരുന്നില്ല എന്നു പറഞ്ഞതിന്റെ പേരിൽ ന്യൂ യോർക്ക് യൂണിവേഴ്സിറ്റി കോളജ് റിപ്പബ്ലിക്കൻ (സി ആർ എ) പ്രസിഡന്റിനു രാജി വയ്‌ക്കേണ്ടി വന്നു. പ്രഥമ പുത്രനോട് ആ സ്‌ഥാനമേൽക്കൻ ആവശ്യപ്പെട്ട സംഘടന അദ്ദേഹത്തെ ഭാവിയെ നയിക്കേണ്ടയാൾ എന്നു വിശേഷിപ്പിച്ചു.

കയ വോക്കർ പറഞ്ഞത് ഇങ്ങിനെ: "അദ്ദേഹം കോളജിൽ വരുന്നു, വീട്ടിൽ പോകുന്നു. ക്യാമ്പസിൽ വേറിട്ട് നിൽക്കുന്നയാൾ ഇവിടെ ഇണങ്ങി ചേരുന്നില്ല."

വാനിറ്റി ഫെയറിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യം വിവാദമായപ്പോൾ വോക്കർ രാജിവച്ചു. അവർ പറഞ്ഞത് അനുചിതവും സംഘടനയുടെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധവും ആണെന്ന് സി ആർ എ പറഞ്ഞു. "ബാരൺ ട്രംപ് യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ ഭാവിയാണ്. അദ്ദേഹം സി ആർ എയിലേക്കു വരുന്നത് ഞങ്ങൾ ബഹുമതിയായി കാണും."

ബാരൺ ട്രംപ് ക്ഷണം സ്വീകരിച്ചോ എന്നു വ്യക്തമല്ല.

കഴിഞ്ഞ വർഷം ഒടുവിൽ സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിൽ എത്തിയതു മുതൽ ബാരൺ ട്രംപ് (18) ക്യാമ്പസിൽ ചലനമുണർത്തിയിട്ടുണ്ട്. വോക്കർ പറഞ്ഞത് എന്തായാലും ബാരൺ ക്യാമ്പസിൽ സുഹൃത്തുക്കളെ സമ്പാദിച്ചെന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്. പ്രത്യേകിച്ചും പെൺകുട്ടികൾക്കിടയിൽ നല്ല പ്രീതിയാണ്.

CRA president forced out for comment on Barron

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക