യുഎസിൽ നിന്നു നാട് കടത്തിയ ഇന്ത്യക്കാരെ കൈയിൽ വിലങ്ങും കാലിൽ ചങ്ങലയും അണിയിച്ചു കൊണ്ടുവന്നതിൽ ഗുജറാത്തിലെ കോൺഗ്രസ് എം എൽ എമാർ പ്രതിഷേധിച്ചു. ബുധനാഴ്ച്ച ഗാന്ധി നഗറിൽ നിയമസഭയ്‌ക്കു പുറത്തായിരുന്നു പ്രതിഷേധം.
"ഇന്ത്യക്കാർക്കെതിരായ ഈ അവഹേളനം ഇന്ത്യ സഹിക്കില്ല" എന്നവർ മുദ്രാവാക്യം മുഴക്കി.
ഗുജറാത്തിൽ നിന്നുള്ള മൂന്നു പേരെ അടുത്തിടെ അഹമ്മദാബാദിൽ എത്തിച്ചിരുന്നു.
യുഎസിൽ ഇന്ത്യക്കാർ നിയമം ലംഘിച്ചെങ്കിൽ അവരെ തിരിച്ചെടുക്കാമെന്നു ഫെബ്രുവരി 13നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ വിലങ്ങും ചങ്ങലയും ഒഴിവാക്കാൻ അമേരിക്ക തയാറായിട്ടില്ല.
Gujarat Congress MLAs protest deportee treatment