Image

സുനിത വില്യംസിനെയും ബുച് വിൽമോറിനെയും ബൈഡൻ ബഹിരാകാശത്തു ഉപേക്ഷിച്ചെന്നു മസ്‌ക് (പിപിഎം)

Published on 19 February, 2025
സുനിത വില്യംസിനെയും ബുച് വിൽമോറിനെയും ബൈഡൻ ബഹിരാകാശത്തു ഉപേക്ഷിച്ചെന്നു മസ്‌ക് (പിപിഎം)

ബഹിരാകാശത്തു കുടുങ്ങിയ സുനിത വില്യംസിനെയും ബുച് വിൽമോറിനെയും മുൻ പ്രസിഡന്റ് ജോ ബൈഡൻ അവിടെ ഉപേക്ഷിച്ചതാണെന്ന ആരോപണം പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിൽ എലോൺ മസ്‌ക് ആവർത്തിച്ചു. "അതിനു രാഷ്ട്രീയ കാരണങ്ങളുണ്ട്," ശതകോടീശ്വരൻ പറഞ്ഞു.

ഫോക്സ് ന്യൂസിൽ ഷോൺ ഹാനിറ്റി നടത്തിയ അഭിമുഖത്തിൽ ട്രംപിനോടൊപ്പം ഇരുന്ന മസ്‌ക് ഈ ആരോപണം മുൻപ് ഉന്നയിച്ചപ്പോൾ വിൽമോർ സി എൻ എൻ ടെലിവിഷനിൽ അത് നിഷേധിച്ചിരുന്നു. "ഞങ്ങളെ ആരെങ്കിലും ഉപേക്ഷിച്ചെന്നു ഞങ്ങൾക്കു തോന്നിയിട്ടില്ല. ഞങ്ങൾക്ക് കുടുങ്ങി എന്ന തോന്നലില്ല."

വില്യംസ് പറഞ്ഞത് ഇങ്ങിനെ: "പ്രതീക്ഷിച്ചതിലും കുറച്ചു കൂടി ഞങ്ങൾക്ക് ഇവിടെ കഴിയേണ്ടി വന്നു. പക്ഷെ ഞങ്ങൾ അത് നന്നായി പ്രയോജനപ്പെടുത്തി."  

ബൈഡൻ ഭരിക്കുമ്പോൾ തന്നെ സെപ്റ്റംബറിൽ അവരെ കൊണ്ടുവരാൻ മസ്കിന്റെ സ്‌പേസ് എക്സ് ഒരു ക്രൂ ഡ്രാഗൺ പേടകം അയച്ചു. അത് ഐ എസ് എസിൽ ഡോക്ക് ചെയ്‌തെങ്കിലും നാസ അതിന്റെ മടക്കയാത്ര തടഞ്ഞു.

"അവർക്കു ബൈഡന്റെ അനുമതി കിട്ടിയില്ല," ട്രംപ് പറഞ്ഞു. "അവരെ അദ്ദേഹം ബഹിരാകാശത്തു ഉപേക്ഷിക്കാനാണ് ഉദ്ദേശിച്ചത്."

"അപഹാസ്യമായ വിധം നീട്ടിക്കൊണ്ടു പോയ മടക്ക യാത്ര"  ഏതാണ്ട് നാലാഴ്ചയ്ക്കുള്ളിൽ ഉണ്ടാവുമെന്ന് മസ്‌ക് പറഞ്ഞു. "പ്രസിഡന്റിന്റെ നിർദേശം മാനിച്ചു ഞങ്ങൾ അത് വേഗത്തിലാക്കുകയാണ്.

"ഞങ്ങൾ ബഹിരാകാശത്തു നിന്ന് നിരവധി യാത്രികരെ കൊണ്ടുവന്നിട്ടുണ്ട്. പല പ്രാവശ്യം. എപ്പോഴും വിജയകരമായി."

Musk says Biden abandoned astronauts for politics

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക