ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായ ഡോ. ആനി പോളിനെ വൈസ് ചെയറായി അഞ്ചാം വട്ടവും റോക്ക് ലാൻഡ് ലെജെസിളേച്ചർ തിരഞ്ഞെടുത്തു .
ഡിസ്ട്രിക്ട് അറ്റോർണി ടോം വാൽഷ് സത്യവാചകം ചെല്ലിക്കൊടുത്തു. മകൾ നടാഷ പോളിന്റെ കയ്യിലെ ബൈബിളിൽ പിടിച്ചായിരുന്നു സത്യപ്രതിജ്ഞ. ഡോ. ആനി പോളിന്റെ സേവന സന്നദ്ധതയും, ഉത്തമമായ പ്രവര്‍ത്തനങ്ങളും, നേതൃപാടവവും വിലയിരുത്തിയാണ് വീണ്ടും വൈസ് ചെയറായി തെരഞ്ഞെടുത്തത്. ലെജിസ്ലേറ്റർ, ജയഹുഡ്ഡ് വീണ്ടും ചെയർ മാനായി തിരഞ്ഞെടുക്കപ്പെട്ടു.
ലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ പതിമൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലും ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ ഡ് ബിസിനസ് എന്റര്‍പ്രൈസസ് (MWBE) എന്ന സ്പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമാണ്. കഴിഞ്ഞ വര്ഷം ഹെൽത്ത് ആൻഡ് വെൽനെസ്സ് എന്ന കമ്മിറ്റിയും ആനിപോളിന്റെ നിർദ്ദേശപ്രകാരമാണ് ആരംഭിച്ചത്.
'