ടാമ്പാ: ഫെബ്രുവരി 22 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക്, സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT), 2025-ലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടന പരിപാടികള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ അറിയിച്ചു.
ഡിസ്ട്രിക്ട് 7 കൗണ്ടി കമ്മീഷണര്‍ ബഹുമാനപ്പെട്ട ജോഷ്വാ വോസ്റ്റല്‍ പ്രധാന അതിഥിയായി പങ്കെടുക്കുന്ന ഈ പരിപാടിയില്‍ വിവിധ കലാ-സാംസ്‌കാരിക, സാമുദായിക, സംഘടനാ നേതാക്കന്മാരും പങ്കെടുക്കും.
ചടുല നൃത്തച്ചുവടുകളും മാസ്മരിക സംഗീത വീചികളും ഇടകലര്‍ന്ന് ആഘോഷരാവിന് ഉത്സവ പ്രതീതി നല്‍കും.
വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമാപിക്കുന്ന ഈ മഹനീയ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാവരേയും ഒരിക്കല്‍ക്കൂടി ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്ത: രാജു മൈലപ്രാ