ഫിലാഡല്‍ഫിയ: ഞായറാഴ്ച്ച ഫിലാഡല്‍ഫിയയില്‍ അന്തരിച്ച തങ്ങളത്തില്‍ റെയ്ച്ചലമ്മ ജോണിന്റെ (96) സംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങള്‍.
പൊതുദര്‍ശനം: ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചര മുതല്‍ ഒന്‍പതു വരെ. സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയില്‍ (1200 Park Ave. Bensalem PA 19020).
സംസ്‌ക്കാരശൂശ്രൂഷകള്‍: ഫെബ്രുവരി 22 ശനിയാഴ്ച്ച രാവിലെ 9:30 മുതല്‍ 10:30 വരെ പൊതുദര്‍ശനവും, തുടര്‍് 12:00 വരെ സംസ്‌ക്കാരശൂശ്രൂഷകളും സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളിയില്‍. ശൂശ്രൂഷകള്‍ക്ക് ശേഷം 12:30 ന് ഭൗതിക ശരീരം ബെന്‍സേലത്തുള്ള റിസറക്ഷന്‍ സിമിത്തേരിയില്‍ (5201 Humville Road, Bensalem PA 19020) സംസ്‌കരിക്കും.
കല്ലൂപ്പാറ തങ്ങളത്തില്‍ പരേതനായ ഇടിക്കുള ജോണിന്റെ ഭാര്യയായിരുന്നു പരേത. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് കാലംചെയ്ത ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്‍ ഒ. ഐ. സി. എന്നിവര്‍ പരേതയുടെ ഭര്‍തൃസഹോദരന്മാരാണ്.
സെ. ജൂഡ് മലങ്കര കത്തോലിക്കാപള്ളി ഇടവകാംഗങ്ങളും, ഫിലാഡല്‍ഫിയയിലെ മത, സാംസ്‌കാരിക, കലാരംഗങ്ങളിലെ മുന്‍നിര പ്രവര്‍ത്തകനുമായ അലക്‌സ് ജോണ്‍, ഫിലിപ് ജോണ്‍ (ബിജു), കൊച്ചുമോള്‍ സക്കറിയ, നിര്‍മ്മല ശങ്കരത്തില്‍ എന്നിവരും, എസ്. ഐ. ഗി. സഭാംഗമായ റവ. സിസ്റ്റര്‍ സ്വാന്തനയും, പരേതനായ വറുഗീസ് ജോണും പരേതയുടെ മക്കളും, വല്‍സമ്മ അലക്‌സ്, ജോസഫ് സക്കറിയ (ബിജു), സജീവ് ശങ്കരത്തില്‍, ആഷാ ഫിലിപ് എന്നിവര്‍ മരുമക്കളുമാണ്.
(വാര്‍ത്ത: ജോസ് മാളേയ്ക്കല്‍)