Image

അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, ശമ്പളം നല്‍കാത്തതില്‍ മനംനൊന്തെന്ന് ആരോപണം

Published on 20 February, 2025
അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി, ശമ്പളം നല്‍കാത്തതില്‍ മനംനൊന്തെന്ന് ആരോപണം

കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയിൽ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന, കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അലീന ഇന്ന് സ്കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫും ആയിരുന്നു. സ്കൂളിൽ എത്താതിരുന്നതിനാൽ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്നു മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോർപറേറ്റ് മാനേജ്മെന്റിനു കീഴിൽ ജോലി ചെയ്തിരുന്ന അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശ്ശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും ബെന്നി പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക