ന്യൂയോർക്ക് : ഇന്ത്യൻ ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ആഭിമുക്യത്തിൽ നടത്തിയ 2025 വാലെന്റൈൻസ് ആഘോഷം വർണശബളമായി. ഫെബ്രുവരി 15 തിയതി റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് അർദ്ധരാത്രി വരെ നീണ്ടുനിന്ന ആഘോഷത്തിൽ 80 തിൽ പരം ദമ്പതികൾ പങ്കെടുത്തു.
വിവിധ ഇനം സൗഹൃദ മത്സരങ്ങൾ, കുസൃതി ചോദ്യങ്ങൾ, വ്യത്യസ്തങ്ങളായ ഗെയിംസ്, കപ്പിൾ ഡാൻസ്, ഡീജെ, റീൽസ് മത്സരം, വെഡ്‌ഡിങ് ഫോട്ടോ ആൽബം, ആനിവേഴ്സറി ആഘോഷങ്ങൾ, റാഫിൾ, ലക്കി കപ്പിൾ തെരെഞ്ഞെടുപ്പ് എന്നിവയുൾപ്പെടെയുള്ള സംവേദനാത്മകവും വിനോദപരവുമായ ഗെയിമുകളുടെ ഒരു പരമ്പരയും സായാഹ്നത്തിൽ അവതരിപ്പിച്ചു.
ഇത് മുഴുവൻ കാണികളുടെയും ശ്രദ്ധ പിടിച്ചു പറ്റാനും ഒരു സായാഹ്നം ആഘോഷരാവാക്കാനും കാരണമായി. വാലെന്റൈൻസ് ഡേ ഡെക്കറേഷൻ ഉള്ള ഫോട്ടോ ബൂത്തു പങ്കെടുക്കുന്നവർക്ക് വളരെയധികം ചിത്രങ്ങളെടുക്കാനുള്ള ഹൃദ്യമായ അവസരം നൽകി. പരിപാടികൾക്ക് IKCC പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനിമോൾ തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിൻ സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകി. മോശപ്പെട്ട കാലാവസ്ഥയിലും വാലെന്റൈൻസ് സെലിബ്രേഷന്സ് ഒരു വമ്പൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാ കമ്മ്യൂണിറ്റി മെമ്പേഴ്സിനോടും എക്സിക്യൂട്ടീവ്സ് അകമഴിഞ്ഞ നന്ദി അറിയിച്ചു.