Image

ആ കൊച്ചു രാജകുമാരി (The little prince- By Antoine de Saint) മൊഴിമാറ്റം: ജി. പുത്തൻകുരിശ്

Published on 20 February, 2025
ആ  കൊച്ചു രാജകുമാരി (The little prince- By Antoine de Saint)  മൊഴിമാറ്റം:  ജി. പുത്തൻകുരിശ്

ഒരു റോസാച്ചെടിയിലെ മുള്ളു കൊണ്ടതുകൊണ്ട്
എല്ലാ റോസാ ചെടികളേയും വെറുക്കുന്നത്,
ഒരു സ്വപനം സഫലീകരിക്കപ്പെടാത്തതുകൊണ്ട് 
നിങ്ങൾ സ്വപ്നങ്ങളെ ഉപേക്ഷിക്കുന്നത്,
ഒരു പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടാത്തതുകൊണ്ട് 
വിശ്വാസം നഷ്ടപ്പെടുന്നത്,  ഉന്മാദമാണ്.

ഒരു സുഹൃത്ത് വഞ്ചിച്ചതു കൊണ്ട്
എല്ലാ സുഹൃത്തുക്കളേയും
വഞ്ചകരായി കാണുക,
ഒരാൾ അവിശ്വസ്ഥത കാട്ടിയതുകൊണ്ട്
അല്ലെങ്കിൽ തിരികെ സ്നേഹിക്കാത്തുകൊണ്ട്
സ്നേഹത്തിൽ വിശ്വാസം നഷ്ടപ്പെടുക,
ആദ്യത്തെ ശ്രമത്തിൽ നിങ്ങൾ 
പരാജയപ്പെട്ടതുകൊണ്ട്
സന്തോഷം അനുഭവിക്കാനുള്ള
അവസരം നിങ്ങൾ വലിച്ചെറിയുക!

എപ്പോഴും എവിടെയെങ്കിലും
മറ്റൊരവസരം, മറ്റൊരു സുഹൃത്ത്,
മറ്റൊരു സ്നേഹം, ഒരു പുതിയ ശക്തി;
എല്ലാ അവസാനത്തിനും
ഒരു പുതിയ ആരംഭം ഉണ്ടായിരിക്കും.

ഇതാണതിന്റ  രഹസ്യം, 
വളരെ ലളിതമായ രഹസ്യം.
കണ്ണുകൾക്ക് കാണാൻ കഴിയാത്തത്
ഹൃദയംകൊണ്ടു മാത്രമേ കാണാൻ കഴിയു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക