Image

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഫിനാന്‍ഷ്യല്‍ ഫോറം പ്രവര്‍ത്തനോഘാടനം

രാജു മൈലപ്രാ Published on 20 February, 2025
മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ ഫിനാന്‍ഷ്യല്‍ ഫോറം പ്രവര്‍ത്തനോഘാടനം

ഫെബ്രുവരി 22-ന് നടത്തപ്പെടുന്ന മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ പ്രവര്‍ത്തനോദ്ഘാടനത്തോടൊപ്പം, MAT ഫിനാന്‍ഷ്യല്‍ ഫോറത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുമെന്ന് പ്രസിഡന്റ് ശ്രീ. ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് ശ്രീ. സജിമോന്‍ ആന്റണി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ജോമോന്‍ തെക്കേതോട്ടിയിലിന്റെ സാന്നിദ്ധ്യത്തില്‍, ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.

സജിമോന്‍ ആന്റണി,  ജോണ്‍ കല്ലോലിക്കല്‍, മാത്യു മുണ്ടിയാംങ്കല്‍, ജോമോന്‍ തെക്കേതോട്ടിയില്‍.

പ്രമുഖ വ്യവസായ സംരംഭകനായ ശ്രീ.മാത്യൂ മുണ്ടിയാംങ്കലാണ് കമ്മിറ്റിയുടെ ഫിനാന്‍ഷ്യല്‍ അ്‌ഡൈ്വസര്‍ ശ്രീ.മാത്യു മുണ്ടിയാംങ്കലാണു ഈ വര്‍ഷത്തെ MAT പ്രവര്‍ത്തനോദ്ഘാടന സമ്മേളനത്തിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.
ഈ ആഘോഷ പരിപാടികളിലേക്കു ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ.ജോണ്‍ കല്ലോലിക്കല്‍ അറിയിച്ചു.
 ടാമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററാണു സമ്മേളന വേദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക