Image

ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് പൊള്ളലേറ്റു: ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Published on 20 February, 2025
ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് പൊള്ളലേറ്റു: ഇന്ത്യക്കാരന്‍ അറസ്റ്റില്‍

കാഠ്മണ്ഡു: ടൂറിസം പരിപാടിക്കിടെ ബലൂണ്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. 'വിസിറ്റ് പൊഖാറ ഇയര്‍ 2025' ന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ പൊട്ടിത്തെറിച്ചത്. ഇതിന് ഉത്തരവാദി ഇന്ത്യക്കാരന്‍ കമലേഷ് കുമാറാണെന്നാണ് പോലീസ് പറയുന്നത്.
ഫെബ്രുവരി 15നാണ് ചടങ്ങിന്റെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികള്‍ കത്തിച്ചത്. കത്തിച്ച മെഴുകുതിരിയില്‍ നിന്ന് ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ക്ക് തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിനൊപ്പം പൊഖാറ മെട്രാപൊളിറ്റന്‍ സിറ്റി മേയര്‍ ധനരാജ് ആചാര്യയ്ക്കും പരുക്കേറ്റു.


ഇരുവരുടെയും കൈകള്‍ക്കും മുഖത്തുമാണ് പരുക്ക്. കാഠ്മണ്ഡുവിനെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ബിഷ്ണു പൗഡലിനെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, ആചാര്യ കുറച്ചു ദിവസം കൂടി മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക