Image

പീഡോഫീലിയ എന്ന മനോവൈകൃത്യം; പിച്ചിച്ചീന്തിയത് മൂന്ന് പെൺകുരുന്നുകളെ; വധശിക്ഷറദ്ദാക്കപ്പെട്ട് ഇറങ്ങിയ പ്രതി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത് മൂകയും ബധിരയുമായ പെൺകുട്ടിയെ

രഞ്ജിനി രാമചന്ദ്രൻ Published on 20 February, 2025
പീഡോഫീലിയ എന്ന മനോവൈകൃത്യം; പിച്ചിച്ചീന്തിയത് മൂന്ന് പെൺകുരുന്നുകളെ; വധശിക്ഷറദ്ദാക്കപ്പെട്ട് ഇറങ്ങിയ പ്രതി പിച്ചിച്ചീന്തി കൊലപ്പെടുത്തിയത് മൂകയും ബധിരയുമായ പെൺകുട്ടിയെ

പീഡോഫീലിയ എന്ന മനോവൈകൃത്യം സമൂഹത്തിൽ വർധിച്ചുവരുന്നു എന്ന സത്യം ഒരു ഞെട്ടലോടെയാണെങ്കിലും നാം ഉൾക്കൊള്ളേണ്ട സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. 13 വയസ്സിൽ താഴെയുള്ള കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോഴും അവരെ കാണുമ്പോഴും ഇവരിൽ ലൈംഗിക ഉത്തേജനം അനുഭവപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് പീഡോഫീലിയ കൂടുതലായി കണ്ടുവരുന്നത്. യൗവനാരംഭത്തിൽ തുടക്കം കുറിക്കുന്ന ഇത്തരം വികലമായ ലൈംഗിക ആസക്തി മാറ്റം വരാതെ കാലങ്ങളോളം പീഡോഫൈലുകളിൽ നിലനിൽക്കുന്നു.

പോക്‌സോ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി 11 വയസുള്ള കേൾവിയും സംസാരശേഷിയും ഇല്ലാത്ത പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച കേസാണ് എല്ലാവരെയും സംബ്ദരാക്കിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇതിന് മുൻപും ഉപദ്രവിച്ച് ആ കേസുകളിൽ ശിക്ഷഅനുഭവിച്ച രമേശ് സിംഗ് എന്നയാളാണ് ക്രൂരതയ്ക്ക് പിന്നിൽ. പൊലൈകലയിലെ ദാബ്രിപുര സ്വദേശിയായ രമേശ് സിംഗ് തന്റെ കൊടും ക്രൂരതകളുടെ ജൈത്രയാത്ര തുടങ്ങുന്നത് 2003 ലാണ്. ഷാജാപൂർ ജില്ലയിലെ മുബാരിക്പൂർ ഗ്രാമത്തിലെ അഞ്ചുവയസുള്ള പെൺകുട്ടിയെ ഇയാൾ ക്രൂരബലാത്സംഗത്തിനിരയാക്കി.

അന്ന് പത്ത് വർഷത്തെ തടവാണ് കോടതി ഇയാൾക്ക് വിധിച്ചത്. 2013 ൽ ഈ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി, 2014 ൽ എട്ട് വയസുകാരിയെ തട്ടിക്കൊട്ടുപോയി അതിക്രൂരപീഡനത്തിന് ഇരയാക്കി. ഈ കേസിൽ വധശിക്ഷയാണ് കോടതി വിധിച്ചത്. ചില സാങ്കേതിക കാരണങ്ങളുടെ പഴുതുകളിലൂടെ ഇയാൾ വധശിക്ഷയിൽ നിന്ന് ഒഴിവായി. പിന്നാലെ ഇയാൾ പുറത്തിറങ്ങി. ഇത്തവണ തനിക്ക് മുൻപിലെത്തിയ കുഞ്ഞിനെ പിച്ചിചീന്തുക കൂടാതെ കൊലപ്പെടുത്താനും ഇയാൾ മടിച്ചില്ല.  മൂന്ന് കുട്ടികളോട് അതിക്രൂരത ചെയ്ത ഇയാളെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ തങ്ങൾക്ക് വിട്ടുതരൂ എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന പ്രതികരണങ്ങളത്രയും.

 

 

 

English summery:

Pedophilia as a psychological disorder; Brutally assaulted three young girls; The convict, who was released after having his death sentence commuted, brutally murdered a mute and deaf girl.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക