Image

ബാഗേജിൽ കനം കൂടുതലാണല്ലോ എന്ന് ചോദ്യം; ബോംബാണെന്ന് മറുപടി; കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി

രഞ്ജിനി രാമചന്ദ്രൻ Published on 20 February, 2025
ബാഗേജിൽ കനം കൂടുതലാണല്ലോ എന്ന് ചോദ്യം; ബോംബാണെന്ന് മറുപടി; കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബാഗേജിൽ കനം കൂടുതലാണല്ലോ എന്ന് ചോദിച്ചത് ഇഷ്ടപ്പെടാതെ ബോംബാണെന്ന് മറുപടി പറഞ്ഞ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി. ഇന്നലെ രാത്രി 11.30 ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ റഷീദിന്റെ യാത്രയാണ് മുടങ്ങിയത്. സംഭവത്തിൽ റഷീദിനെതിരെ പോലീസ് കേസ് എടുത്തു.

ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ അധികൃതർ ആവശ്യപ്പെടാറുണ്ട്. ഈ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്റെ ഒറ്റ മറുപടിയാണ് യാത്ര മുടങ്ങാൻ കാരണം. ബോംബ് ഭീഷണിയുണ്ടായാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ നടപടിയെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

 

 

 

English summery:

Questioned about excess baggage weight; Responded saying it was a bomb; Kozhikode native's journey disrupted.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക