എലോൺ മസ്‌ക് നയിക്കുന്ന ഡി ഓ ജി ഇ യുഎസ് ഗവൺമെൻറ് ചെലവുകൾ വെട്ടിക്കുറച്ചു ലാഭിക്കുന്ന പണത്തിൽ നിന്ന് 20% നികുതി ദായകർക്കു നൽകാൻ ആലോചിക്കുന്നുവെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
മയാമിയിൽ അദ്ദേഹം ബുധനാഴ്ച പറഞ്ഞു: "അവിശ്വസനീയമായ പണമുണ്ട്. അനേകം ബില്യൺ. അതിൽ 20% അമേരിക്കക്കാർക്ക് നല്കാൻ ആലോചിക്കയാണ്."
ഡിവിഡന്റ് നൽകുന്നതിനെ അനുകൂലിക്കുന്ന ഫിഷ്‌ബാക്ക് എന്ന ഗ്രൂപ് പറയുന്ന കണക്കു $2 ട്രില്യൺ പണം ഡി ഓ ജി ഇ നടപടികൾ കൊണ്ട് ലാഭിക്കാൻ കഴിയും എന്നാണ്. അങ്ങിനെ എങ്കിൽ ഓരോ നികുതിദായകനും $25,000 വീതം ലാഭിക്കുന്നു. അതിന്റെ 20% ആയി $5,000 വീതം ഡിവിഡന്റ് നൽകാം.
നിക്ഷേപകൻ ജെയിംസ് ഫിഷ്‌ബാക്ക് മുന്നോട്ടു വച്ച നിർദേശം എലോൺ മസ്‌ക് പ്രസിഡന്റിന് കൈമാറി.
ഇത് വരെ എത്ര പാഴ്‌വ്യയം ഡി ഓ ജി ഇ വെട്ടിക്കുറച്ചു എന്ന് കണക്കെടുത്തിട്ടില്ല. മസ്കിന്റെ ലക്‌ഷ്യം വര്ഷം തോറും $1 ട്രില്യൺ ആണ്.
മസ്കിന്റെ 100 അംഗ ടീം ഫെഡറൽ ബ്യുറോക്രസിയിൽ കടന്നു കയറി നടത്തുന്ന വെട്ടിച്ചുരുക്കൽ ഏറെ പ്രതിഷേധം ഉയർത്തുന്ന നേരത്താണ് ട്രംപിന്റെ വാഗ്‌ദാനം.
Trump offers DOGE dividend on saved money