Image

മെയ്ൻ ടൗൺഷിപ് ട്രസ്റ്റി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അൽത്താഫ് ബുഖാരി മത്സരിക്കുന്നു (പിപിഎം)

Published on 20 February, 2025
മെയ്ൻ ടൗൺഷിപ് ട്രസ്റ്റി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ അൽത്താഫ് ബുഖാരി മത്സരിക്കുന്നു (പിപിഎം)

ഇല്ലിനോയിലെ മെയ്ൻ ടൗൺഷിപ് ട്രസ്റ്റി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ അൽത്താഫ് ബുഖാരി മത്സരിക്കുന്നു. 19 വർഷമായി മെയ്‌നിൽ താമസിക്കുന്ന അദ്ദേഹം സാമൂഹ്യ രംഗത്ത് സജീവമാണ്.

ഫിയയുടെ എക്സിക്യൂട്ടീവ് വി പി ഉൾപ്പെടെ നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.  

ടൗൺഷിപ് ട്രസ്റ്റി എന്ന നിലയ്ക്ക് ഓരോ താമസക്കാരനും സുരക്ഷയും അന്തസും കരുത്തും നൽകുമെന്ന് ബുഖാരി വാഗ്‌ദാനം ചെയ്യുന്നു. ഫിയയുടെ ചെയർമാൻ സുനിൽ ഷാ അദ്ദേഹത്തെ ശക്തമായി എൻഡോഴ്സ് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ മാർച്ച് 17നു ഏർലി വോട്ടിംഗ് തുടങ്ങും. ഏപ്രിൽ 1നാണു വോട്ടെടുപ്പ്.

Altaf Bukhari runs for Maine Township trustee

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക