ഇല്ലിനോയ് നേപ്പർവിൽ സിറ്റി കൗൺസിലിലേക്ക് ഇന്ത്യൻ വംശജനായ നാഗ് ജയ്‌സ്വാൾ മത്സരിക്കുന്നു. സാമൂഹ്യ രംഗത്തെ മികച്ച പ്രവർത്തന പാരമ്പര്യമാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്.
നഗരത്തിനു വിശാലമായ പരിഷ്‌കാരങ്ങൾ അദ്ദേഹം വാഗ്‌ദാനം ചെയ്യുന്നു. കുടുംബംങ്ങൾക്കു സുരക്ഷ, നികുതി ഇളവ്, സാമ്പത്തിക അച്ചടക്കം ഇവയൊക്കെയാണ് മുഖ്യ വാഗ്ദാനങ്ങൾ.
നഗരത്തിൽ 2003 മുതൽ താമസിക്കുന്ന ജയ്‌സ്വാൾ റോട്ടറി ക്ലബ്ബ്, നേപർവിൽ ഹ്യൂമൻ റൈറ്സ് ആൻഡ് ഫെയർ ഹൗസിംഗ് കമ്മീഷൻ, ഇല്ലിനോയ് ഇന്ത്യൻ അമേരിക്കൻ അഡ്വൈസറി കൗൺസിൽ, ഇസ്കോൺ, ആര്യ സമാജ് തുടങ്ങിയവയിൽ സജീവമായിരുന്നു.
ഭാര്യ ഷീലയുമൊത്തു സലോമി ഫൗണ്ടേഷൻ സ്ഥാപിച്ചു. വിദ്യാഭ്യാസ രംഗത്താണ് പ്രവർത്തനം.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആണ് പ്രവർത്തന രംഗം.
Indian seeks council seat in Naperville