ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡേഴ്‌സ് വിഭാഗത്തിൽ പെട്ടവർക്ക് എതിരായ വിദ്വേഷത്തെ ചെറുക്കുന്ന സ്റ്റോപ്പ് എ എ പി ഐ ഹേറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ഉയർത്തുന്നു. Many Roots, One Home എന്ന ക്യാമ്പയ്‌നിൽ കുടിയേറ്റ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം.
അവ വംശീയ വിദ്വേഷവും വിവേചനവും സൃഷ്ടിക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. വെള്ളക്കാരല്ലാത്ത മറ്റുളളവർക്കും എതിരെ അവ വിദ്വേഷം ഉണ്ടാക്കുന്നു.
കൂട്ട നാട് കടത്തലിനെ ചെറുക്കുക, വംശീയ വേർതിരിവ് തടയുക, കുടുംബ അടിസ്ഥനത്തിലുള്ള കുടിയേറ്റം സാധ്യമാക്കുക, ജന്മാവകാശ പൗരത്വം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളാണ് സംഘടന ഉയർത്തിപ്പിടിക്കുന്നത്.
ഏഷ്യൻ വിരുദ്ധ നയങ്ങൾ കുടിയേറ്റക്കാരോടുള്ള വിദ്വേഷത്തിൽ സ്വാഭാവികമായി ഉണ്ടാവുന്നുവെന്നു സ്റ്റോപ്പ് എ എ പി ഐ സഹസ്ഥാപക മഞ്ജുഷ കുൽക്കർണി പറഞ്ഞു. ഇത് പുതുമയല്ല. ട്രംപ് ഭരണകൂടം ഏഷ്യക്കാർക്കു എതിരെ അധിക്ഷേപം ചൊരിയുന്നു.
"ഞങ്ങളുടെ ക്യാമ്പയ്ൻ ഞങ്ങളുടെ സ്വാതന്ത്ര്യവും കുടുംബങ്ങളും ഭാവിയും സുരക്ഷിതമാക്കാനാണ്."
"നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാണ്,"കോ - ഫൗണ്ടർ സിന്തിയ ചോയി പറഞ്ഞു. "നമ്മൾ ട്രംപ് ഭരണകൂടത്തിന്റെ വംശീയ, കുടിയേറ്റ വിരുദ്ധ അജണ്ടയ്ക് എതിരെ പൊരുതണം."
Stop AAPI Hate launches anti-Trump move