Image

യുവാവിനെ പൂർണ നഗ്നനാക്കി മുളക് പൊടി തേച്ചു; മാർക്കറ്റിങ് ഏജൻസി ഉടമക്കെതിരെ പരാതി

Published on 20 February, 2025
യുവാവിനെ പൂർണ  നഗ്നനാക്കി മുളക് പൊടി തേച്ചു; മാർക്കറ്റിങ് ഏജൻസി ഉടമക്കെതിരെ പരാതി

കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂര്‍ പുറായില്‍ വീട്ടില്‍ ഷബീര്‍ അലിയെ (34)യാണ് ആറംഗ സംഘം തട്ടിക്കൊണ്ടുപോയി പലയിടങ്ങളില്‍ വച്ച് മദ്ദിച്ചത്. കൊടുവള്ളി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജോലിക്കാരനാണ് ഷബീര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

താൻ ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനത്തിലെ തര്‍ക്കമാണ് തട്ടികൊണ്ട് പോകലിന് കാരണമെന്നാണ് യുവാവിന്റെ ആരോപണം. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് ഇതിന് പിന്നിലെന്നും ഷബീറലി ആരോപിക്കുന്നു. മാര്‍ക്കറ്റിങ് ഏജന്‍സി ഉടമയായ ഫിറോസ് ഖാനെതിരെ ഷബീറലി കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്നനാക്കിയ ശേഷം തന്നെ ക്രൂരമായി ആക്രമിച്ചുവെന്നും തുടര്‍ന്ന് നഗ്നനാക്കി ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പരാതിയില്‍ പറയുന്നു. അവശാനായ തന്നെ ഫിറോസ് ഖാന്‍ കഴിഞ്ഞ ദിവസം രാവിലെ താമരശ്ശേരി ടൗണില്‍ ഉപേക്ഷിച്ചതാണെന്നും ഷബീര്‍ പറയുന്നു. പരിക്കേറ്റ ഷബീര്‍ ആദ്യം താമരശ്ശേരിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക