Image

പെന്റഗണിൽ $50 ബില്യൺ ചെലവ് കുറയ്ക്കാൻ ട്രംപിന്റെ നീക്കം; ജനറൽമാരെയും അഡ്മിറൽമാരെയും പിരിച്ചു വിടും (പിപിഎം)

Published on 20 February, 2025
പെന്റഗണിൽ $50 ബില്യൺ ചെലവ് കുറയ്ക്കാൻ ട്രംപിന്റെ നീക്കം; ജനറൽമാരെയും അഡ്മിറൽമാരെയും പിരിച്ചു വിടും (പിപിഎം)

പെന്റഗൺ ബജറ്റിൽ നിന്ന് $50 ബില്യൺ വെട്ടി കുറയ്ക്കാനും ഏതാനും ജനറൽമാരെ പിരിച്ചു വിടാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നു. ലാഭിക്കുന്ന പണം അനധികൃത കുടിയേറ്റം തടയുക തുടങ്ങിയ മുൻഗണനാ വിഷയങ്ങൾക്കു ചെലവിടും.

പിരിച്ചു വിടാനുള്ള ജനറൽമാരുടെയും അഡ്മിറൽമാരുടെയും പട്ടിക തയാറാക്കി കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്ന് യുഎസ് മാധ്യമങ്ങൾ പറയുന്നു.

ഏതാണ്ട് $50 ബില്യൺ വെട്ടി കുറയ്ക്കാനുളള വഴികൾ കണ്ടെത്താൻ ആക്റ്റിംഗ് ഡിഫൻസ് സെക്രട്ടറി റോബർട്ട് സാലെസെസ് തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരോട് നിർദേശിച്ചു എന്നാണ് 'മിലിട്ടറി ടൈംസ്' പറയുന്നത്.  ഇന്തോ-പസിഫിക് മേഖലയ്ക്കുള്ള പണം കുറയ്ക്കില്ലെന്ന് എൻബിസി പറഞ്ഞു.
 
ഇപ്പോഴുള്ള $849.8 ബില്യൺ ബജറ്റിൽ 8% കുറവ് വരുത്തും എന്നാണ് ആദ്യം വന്ന റിപ്പോർട്ട്.

പിരിച്ചു വിടുന്നത് മുൻ പ്രസിഡന്റ് ബൈഡന്റെ ഡിഫൻസ് സെക്രട്ടറി ആയിരുന്ന ലോയ്‌ഡ് ഓസ്റ്റിനോട് അടുപ്പം ഉണ്ടായിരുന്നവരെ ആയിരിക്കുമെന്ന് എൻബിസി പറഞ്ഞു. ട്രംപിന്റെ രാഷ്ട്രീയ അജണ്ട അംഗീകരിച്ചില്ല എന്നതാണ് അവരുടെ കുറ്റങ്ങളിൽ ഒന്ന്.

ചെയർമാൻ ഓഫ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് സി ക്യൂ ബ്രൗൺ ലിസ്റ്റിൽ ഉണ്ടോ എന്ന് വ്യക്തമല്ല. കോസ്റ്റ് ഗാർഡ് മേധാവി അഡ്‌മിറൽ ലിൻഡ ഫാഗനെ ട്രംപ് പറഞ്ഞയച്ചു കഴിഞ്ഞു.

ഡിഫൻസിൽ പല പ്രൊബേഷനറി ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് കിട്ടിയിട്ടുണ്ട്.

US to reallocate $50 billion Pentagon funds, fire generals

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക