Image

ടൊറന്റോ വിമാനാപകടം; യാത്രക്കാർക്ക് 30000 ഡോളര്‍ നഷ്ടപരിഹാരം നൽകുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ്

Published on 20 February, 2025
ടൊറന്റോ   വിമാനാപകടം; യാത്രക്കാർക്ക്  30000 ഡോളര്‍ നഷ്ടപരിഹാരം  നൽകുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ്

കാനഡയിലെ ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനം തലകീഴായി മറിഞ്ഞത് ഏറെ ഭീതി പടര്‍ത്തിയിരുന്നു.  നാല് ജീവനക്കാര്‍ ഉള്‍പ്പെടെ 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ നിന്ന് എല്ലാവരും രക്ഷപ്പെട്ടിരുന്നു. 

അപകടത്തിന് പിന്നാലെ യാത്രക്കാര്‍ക്ക്  30000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. വിമാനം തലകീഴായി മറിഞ്ഞതോടെ യാത്രക്കാരില്‍ പലരും വിമാനത്തിനുള്ളില്‍   തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യാത്രക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വക്താവ് മോര്‍ഗന്‍ ഡ്യൂറന്റ് അറിയിച്ചു. എല്ലാ യാത്രക്കാരെയും സംഭവത്തിലുള്‍പ്പെട്ട വിമാനത്തിലെ ജീവനക്കാരെയും സംരക്ഷിക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ സിഇഒ എഡ് ബാസ്റ്റ്യന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക