ആൾമറയില്ലാത്ത കിണറിൽ വീണ് രണ്ടുവയസ്സുകാരി മരിച്ചു. മലയാലപ്പുഴ തലച്ചിറ കുരുട്ടുംമൂടിയിൽ ഷാജിയുടെയും സരളയുടെയും മകൾ അരുണിമയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെ പെരുമ്പെട്ടിയിലെ വാടകവീടിന്റെ മുറ്റത്ത് സഹോദരിമാർക്കൊപ്പം കളിക്കുന്നതിനിടെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തി കുട്ടിയെ പുറത്തെത്തിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
English summery:
Fell into an open well while playing with sisters; two-year-old girl dies