പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂൺസ് മൊറേര എന്ന ബ്രസീലിയൻ കൗമാരക്കാരനാണ് മരിച്ചത്. ചത്ത ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. ഇതേതുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.
കളിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്. എന്നാൽ ആരോഗ്യനില വഷളായപ്പോൾ, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബുധനാഴ്ച വടക്കുകിഴക്കൻ ബ്രസീലിയൻ ആശുപത്രിയിൽ വെച്ച് ആണ് കുട്ടി മരിച്ചുത്. ഡേവിയുടെ മരണകാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു, വേദന ശമിപ്പിക്കുന്നതിനുള്ള മരുന്നിനോട് പോലും ഡേവിയുടെ ശരീരം അധികം പ്രതികരിച്ചിരുന്നില്ല.
ഡേവി ന്യൂൺസ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജി പ്രശ്‌നങ്ങളും അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്ത് വലിപ്പമുള്ള പൂമ്പാറ്റയുടെ ജഡമാണ് വിദ്യാർത്ഥി കുത്തിവയ്ക്കാനായി ഉപയോഗിച്ചതെന്ന് അറിയില്ല. അത്തരമൊരു കുത്തിവയ്പ്പിനിടെ ഒരു പക്ഷേ രക്തധമനികളിലേക്ക് വായു കയറിയിരുന്നിരിക്കാം. അതാകാം, ചിലപ്പോൾ രക്തം കട്ടിപിടിക്കാനുള്ള കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
English summery:
14-year-old boy tragically dies after injecting butterfly remains into his own body.