എറണാകുളം കാക്കനാട്ടെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനീഷ് വിജയ് (42), ശാലിനി (35) ശകുന്തള (82) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ക്ക് പത്ത് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ഝാര്‍ഖണ്ഡ് സ്വദേശിയായ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായ മനീഷിനെ അന്വേഷിച്ചെത്തിയ സഹപ്രവര്‍ത്തകരാണ് പോലീസില്‍ വിവരമറിയിച്ചത്. മനീഷ് ഒരാഴ്ചയായി അവധിയിലായിരുന്നു മനീഷും ശാലിനിയും തൂങ്ങിയ നിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം മുറിക്കകത്തെ കട്ടിലിലാണ് ഉണ്ടായിരുന്നത്.