Image

പ്ലാസ്റ്റിക് പാത്രത്തിലാണോ ഭക്ഷണം കഴിക്കൽ; എങ്കിൽ ഹൃദയത്തെ മറന്നേക്കൂ

രഞ്ജിനി രാമചന്ദ്രൻ Published on 20 February, 2025
പ്ലാസ്റ്റിക് പാത്രത്തിലാണോ ഭക്ഷണം കഴിക്കൽ; എങ്കിൽ ഹൃദയത്തെ മറന്നേക്കൂ

പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പുതിയ പഠനം. മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന് പിന്നാലെ കുടൽ ബയോമിൽ മാറ്റങ്ങൾ ഉണ്ടാകുന്നു അതുമൂലം വീക്കം, രക്തചംക്രമണവ്യൂഹത്തിന്റെ തകരാറുകൾ എന്നിവ വരുന്നു ഇവ ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ടുകൾ പറയുന്നു.

മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലേക്ക് അലിഞ്ഞ് ചേരുകയും കുടലിൽ പ്രവേശിക്കുകയും ഗട്ട് ലൈനിംഗിന് കേടുപാടുകൾ വരുത്തുകയും ചെയ്യുമെന്ന് കണ്ടെത്തുകയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം ഹൃദയസ്തംഭനത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും  ഗവേഷകർ പറയുന്നു. പ്ലാസ്റ്റിക് ചെറിയ രീതിയിൽ തന്നെ ചൂടാകുമ്പോൾ ഇതിൽ നിന്നും അപകടകരമായ രാസവസ്തുക്കൾ പുറത്തേക്ക് വരുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കൾ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്.

 

 

 

English summery:

Eating from plastic containers? Then forget about your heart.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക