Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Published on 21 February, 2025
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇപ്പോൾ അവർ ഗ്യാസ്ട്രോ എന്ററോളജി വിദഗ്ധൻ ഡോ. സമീരൻ നൻഡിയുടെ ചികിത്സയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നാളെത്തന്നെ ആശുപത്രി വിടാനാകുമെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക