Image

പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ നഴ്സിനു നേരെ ഉണ്ടായ ആക്രമണത്തെ ഫോമാ നഴ്സസ് ഫോറം ശക്തമായി അപലപിച്ചു

Published on 21 February, 2025
പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ നഴ്സിനു നേരെ ഉണ്ടായ  ആക്രമണത്തെ   ഫോമാ നഴ്സസ് ഫോറം ശക്തമായി  അപലപിച്ചു

ഫ്ലോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റലിൽ 67 വയസുള്ള നഴ്സിനു നേരെ ഒരു മനോരോഗി നടത്തിയ പ്രാകൃതമായ ആക്രമണത്തെ ഫോമാ നഴ്സസ് ഫോറം ശക്തമായി അപലപിച്ചു.

അർപ്പണ ബോധത്തോടെ ജോലി ചെയ്യുന്ന നഴ്‌സ് ലീലയ്ക്കു നേരെയാണ് മനോരോഗികൾക്കു ഇടമില്ലാത്ത ആശുപത്രിയിൽ ആക്രമണം ഉണ്ടായത്. അവർക്കു ഗൗരവമായ പരുക്കുകൾ ഏറ്റു.  

"ഇത്തരം ആക്രമണങ്ങൾ അസ്വീകാര്യമാണ്," ഫോമാ നഴ്സസ് ഫോറം പറഞ്ഞു. "മറ്റുള്ളവരുടെ ശാന്തിക്കായി സ്വന്തം ജീവിതം അർപ്പിച്ചവരാണ് ആരോഗ്യരക്ഷാ പ്രവർത്തകർ. അവരുടെ സുരക്ഷയും അന്തസും ചോദ്യം ചെയ്യുന്ന ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കാൻ കഴിയുന്നതല്ല.

"ഒരു നഴ്സിനും കർത്തവ്യം നിർവഹിക്കുമ്പോൾ അവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടാവാൻ പാടില്ല. നഴ്‌സിംഗ് സ്റ്റാഫിന്റെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നടപടികൾ എടുക്കണമെന്ന് ഞങ്ങൾ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നു.

"സുരക്ഷ ഭദ്രമാക്കുക മാത്രമല്ല, അക്രമം ഉണ്ടാവാനുള്ള സാധ്യത തടയാൻ കർശനമായ നടപടികൾ എടുക്കുകയും വേണം. അക്രമത്തിനു ഇരകളാകുന്നവർക്കു സമഗ്രമായ. പിന്തുണ ഉറപ്പാക്കണം.

"പരുക്കേറ്റ സഹപ്രവർത്തകയ്ക്കു ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭാവിയിൽ ഇത്തരം അക്രമം ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെടുന്നു.

"നഴ്‌സുമാർ ആരോഗ്യ രക്ഷയുടെ നട്ടെല്ലാണ്. അവരെ ബഹുമാനത്തോടും സുരക്ഷിതരായും ജോലി ചെയ്യാൻ സഹായിക്കുന്ന അന്തരീക്ഷം ഉണ്ടാക്കാൻ സ്ഥാപനങ്ങൾക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. മാറ്റത്തിനു സമയമായി."

Fomaa Nurses forum condemns Palms West attack 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക