ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ നാടൻ അമിട്ട് ആളുകൾകകിടയിൽ വീണ് പൊട്ടി അപകടം. കണ്ണൂർ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ ആണ് അപകടം.
സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മുകളിലേക്ക് പോയ അമിട്ട് പൊട്ടാതെ ആളുകൾക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. 12 വയസുള്ള കുട്ടിക്ക് അടക്കം അപകടത്തിൽ പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.