Image

സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ രഹസ്യമായി പകർത്തി; ശേഷം ടെലഗ്രാമിൽ വിൽപ്പന; വിദ്യാർഥി അറസ്റ്റിൽ

രഞ്ജിനി രാമചന്ദ്രൻ Published on 21 February, 2025
സഹപാഠികളായ  വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ രഹസ്യമായി പകർത്തി; ശേഷം ടെലഗ്രാമിൽ വിൽപ്പന; വിദ്യാർഥി അറസ്റ്റിൽ

കോഴിക്കോട്ടെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിൽ സഹപാഠികളായ  വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ഫോട്ടോ രഹസ്യമായി പകർത്തി ടെലഗ്രാമിൽ വിൽപ്പനയ്ക്കു വച്ച വിദ്യാർഥി അറസ്റ്റിൽ. തിക്കോടി സ്വദേശിയായ ആദിത്യ ദേവ്(18)ആണ് അറസ്റ്റിലായത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട വിദ്യാർഥികളാണ് വിവരം അധ്യാപകരെ അറിയിച്ചത്. കസബ പോലീസ് ആദിത്യ ദേവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

പരാതി ലഭിച്ച ഉടൻ തന്നെ വിവരം കസബ പോലീസിൽ അറിയിച്ചുവെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തതായും സ്ഥാപന അധികൃതർ വ്യക്തമാക്കി. സൈബർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

 

 

 

English summery:

Student secretly captured photos of female classmates and teachers; sold them on Telegram; arrested.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക