Image

പാനമയിലേക്കു യുഎസ് നാട് കടത്തിയ ഇന്ത്യക്കാർ സുരക്ഷിതരെന്ന് എംബസി (പിപിഎം)

Published on 21 February, 2025
പാനമയിലേക്കു യുഎസ് നാട് കടത്തിയ ഇന്ത്യക്കാർ സുരക്ഷിതരെന്ന് എംബസി (പിപിഎം)

പാനമയിലേക്കു യുഎസ് നാട് കടത്തിയ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന്  പാനമ സിറ്റിയിലെ  ഇന്ത്യൻ എംബസി അറിയിച്ചു. അതേ സമയം, ഇന്ത്യക്കാർ ഉൾപ്പെടെ 300 ഏഷ്യക്കാർ അടങ്ങുന്ന സംഘത്തിൽ പെട്ടവർ ഹോട്ടലിന്റെ ജാലകത്തിൽ നിന്ന് 'please help' ബോർഡുകൾ ഉയർത്തിക്കാട്ടിയെന്നു റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

പാനമ, കോസ്റ്റ റിക്ക, ഗോട്ടിമാല എന്നീ മധ്യ അമേരിക്കൻ രാജ്യങ്ങൾ നാട് കടത്തുന്നവരെ സ്വീകരിക്കാൻ തയാറായതിനാലാണ് ഈ 300 പേരെ പാനമ സിറ്റിയിലേക്ക് അയച്ചത്. അവരെ ഡെക്കാപോളിസ് എന്ന ഹോട്ടലിൽ താമസിപ്പിച്ചിരിക്കയാണ്. കനത്ത സൈനിക കാവലുമുണ്ട്.

പുറത്തു പോകാൻ ആർക്കും അനുമതിയില്ല. എല്ലാവരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാൻ പാനമ ഒരുക്കങ്ങൾ ചെയ്യുന്നു.

എന്നാൽ സ്വന്തം നാട്ടിലേക്കു മടങ്ങാൻ അവർക്കു താല്പര്യമില്ലെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

പാക്കിസ്ഥാനികളും നേപ്പാളികളും ശ്രീലങ്കക്കാരും ചൈനക്കാരും ഈ കൂട്ടത്തിലുണ്ട്.

ഇന്ത്യക്കാരെ കാണാൻ അനുമതി ലഭിച്ചെന്നു എംബസി പറഞ്ഞു. അവർ സുരക്ഷിതരാണ്.

Indian deportees safe in Panama

In the interim, those migrants will likely be transferred to a shelter near the Darien Gap jungle in southern Panama that connects Central America with South America.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക