ഗാസയിൽ ബുധനാഴ്ച്ച ഹമാസ് ഭീകരർ കൈമാറിയ ബന്ദികളിൽ രണ്ടു കുട്ടികളുടെയും അമ്മയുടെയും ഉൾപ്പെട്ടിരുന്നു. എന്നാൽ കുട്ടികളായ കഫീറിനെയും ഏരിയലിനെയും പരിശോധനയിൽ തിരിച്ചറിഞ്ഞെങ്കിലും മൂന്നാമത്തെ ജഡം അവരുടെ 'അമ്മ ഷിറിൻ ബിബാസിന്റെതല്ലെന്നു ഇസ്രയേലി സേന ഐ ഡി എഫ് വെള്ളിയാഴ്ച്ച പറഞ്ഞു.
നാലു മൃതദേഹങ്ങൾ കൈമാറിയപ്പോൾ ഇസ്രയേലിൽ ഏറ്റവും ദുഃഖം ഉണർത്തിയത് ഷിറിന്റെയും കുട്ടികളുടെയും ജഡങ്ങളാണ്. എന്നാൽ ഷിറിന്റെ ജഡം എന്നു പറഞ്ഞു നൽകിയത് മറ്റാരുടെയോ ആണെന്നു വന്നതോടെ രോഷം ആളിക്കത്തി. ജഡങ്ങൾ തിരിച്ചറിഞ്ഞ ശേഷം പലസ്തീൻ തടവുകാരെ മോചിപ്പിക്കും എന്ന തീരുമാനം ഇസ്രയേൽ മാറ്റിവച്ചു.
യുദ്ധവിരാമത്തിനു ശേഷമുണ്ടാവുന്ന ഏറ്റവും സങ്കീർണമായൊരു സംഭവ വികസമാണിത്.
മറ്റേതെങ്കിലും ഇസ്രയേലി ബന്ദിയുടെ ജഡവുമല്ല അതെന്നു ഐ ഡി എഫ് പറഞ്ഞപ്പോൾ കാര്യങ്ങൾ കൂടുതൽ ഗൗരവമായി. ആരുടേതാണ് ഈ ജഡമെന്നു യാതൊരു വിവരവുമില്ല.
ഇസ്രയേൽ പരാതി നൽകി
യുദ്ധവിരാമ ചർച്ചകളിൽ മാധ്യസ്ഥം വഹിച്ച ഈജിപ്തിനും ഖത്തറിനും ഇസ്രയേൽ പരാതി നൽകി.
"ഷിറിന്റെ ജഡമെന്നു പറഞ്ഞു മറ്റൊന്ന് നൽകിയത് അതെന്തോ വിലയില്ലാത്ത സാധനമാണ് എന്ന മട്ടിലാണ്," യുന്നിലെ ഇസ്റയേലി അംബാസഡർ ഡാനി ഡെയ്‌നൻ പറഞ്ഞു. "ഇത് തിന്മയുടെയും ക്രൂരതയുടെയും പുതിയൊരു മുഖമാണ്. ഇത്തരമൊരു അതിക്രമത്തെ കുറിച്ച് പറയാൻ വാക്കുകളില്ല.
"ഹമാസ് കുട്ടികളെ പച്ചയ്ക്കു കൊന്നതാണ്. എന്നിട്ടും എല്ലാ അടിസ്ഥാന ധാർമികതയും അവർ ലംഘിക്കുന്നു."
ഐ ഡി എഫ് പറഞ്ഞു: "കരാർ അനുസരിച്ചു നാലു പേരുടെ മൃതദേഹങ്ങൾ വിട്ടു തരേണ്ട ഹമാസ് നടത്തിയ വലിയൊരു ലംഘനമാണിത്. "ഷിറിന്റെ ജഡം വിട്ടുതരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. മറ്റെല്ലാ ബന്ദികളെയും മോചിപ്പിക്കയും വേണം."
ഹമാസിനെ തുടച്ചു നീക്കണം: റുബിയോ
ഹമാസിനെ തുടച്ചു നീക്കിയേ തീരൂ എന്ന് വിവരം അറിഞ്ഞപ്പോൾ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. എല്ലാ ബന്ദികളെയും ഉടൻ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"ഹമാസ് വെറും തിന്മയാണ്. അതിനെ തുടച്ചു നീക്കണം."
ജഡങ്ങൾ ടെൽ അവീവിലേക്കു കൊണ്ടുപോകുമ്പോൾ മഴയത്തു ഹൈവേയുടെ ഇരു വശത്തും കൊടിയും പിടിച്ചു ആയിരങ്ങൾ അണിനിരന്നു.
നാലാമതൊരു ജഡം മാധ്യമ പ്രവർത്തകൻ ഓഡഡ് ലിഫ്റ്റ്ഷിറ്റസിന്റെതാണ്. 83 വയസുണ്ട്.
ശനിയാഴ്ച്ച ജീവിച്ചിരിക്കുന്ന കരാർ അനുസരിച്ചു ആറു ബന്ദികളെ ഹമാസ് വിട്ടയക്കണം.
2023 ഒക്ടോബറിൽ കഫീർ ബിബസിനു 9 മാസം പ്രായം ഉള്ളപ്പോഴാണ് പിതാവ് യാർഡിൻ ഉൾപ്പെടെ കുടുംബത്തെ തട്ടിക്കൊണ്ടു പോയത്. അമ്മയും കഫീറും സഹോരദൻ ഏരിയലും ഇസ്രയേലി ആക്രമണത്തിൽ മരിച്ചെന്നു ഹമാസ് ഒരു മാസം കഴിഞ്ഞു അറിയിച്ചു. ഇസ്രയേൽ പക്ഷെ അത് സ്ഥിരീകരിച്ചില്ല.
ഫോറൻസിക് പരിശോധനയിൽ ഇപ്പോൾ കണ്ടെത്തിയത് കുട്ടികളെ ഹമാസ് അതിക്രൂരമായി വധിച്ചുവെന്നാണ് എന്ന് ഐ ഡി എഫ് പറയുന്നു.
യാർഡിനെ ഈ മാസം ഹമാസ് മോചിപ്പിച്ചിരുന്നു.
Fury, as IDF says Hamas gave wrong body