തെലങ്കാനയിൽ സ്‌കൂളിലേക്ക് നടന്നു പോകവെ പത്താം ക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള ശ്രീനിധി (16) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌കൂളിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി കുഴഞ്ഞുവീണ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർമാർ സിപിആർ ഉൾപ്പെടെ നൽകിയെങ്കിലും ഫലം കണ്ടില്ല. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി .
English summery:
10th-grade girl collapses and dies while walking to school.