Image

പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

രഞ്ജിനി രാമചന്ദ്രൻ Published on 21 February, 2025
പെരിന്തൽമണ്ണയിലെ റിംഷാനയുടെ മരണം; ഭർത്താവിനെതിരെ  പോലീസ് കേസെടുത്തു

യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. മലപ്പുറം പെരിന്തൽമണ്ണയിൽ റിംഷാന എന്ന യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിലാണ് ആരോപണവുമായി കുടുംബം എത്തിയിരിക്കുന്നത്. പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. റിംഷാനയുടെ ഭർത്താവ് മുസ്തഫയ്‌ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതിനെതിരെയാണ് കേസ്. യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.

രണ്ടാമതും പെൺകുട്ടിയെ പ്രസവിച്ചതോടെയാണ് ഭർത്താവ് മുസ്തഫ മകളെ പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് റിംഷാനയുടെ മാതാവ് സുഹറ പറഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മാതാവ് കൂട്ടിച്ചേർത്തു. റിംഷാനയ്ക്ക് ഏഴും അഞ്ചും വയസ് പ്രായമുളള രണ്ട് പെൺമക്കാളാണുള്ളത്. ഭർത്താവ് വർഷങ്ങളായി റിംഷാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നെന്ന് മാതാവ് പറഞ്ഞു. യുവതിയുടെ മൃതദേഹത്തിൽ കരുനീലിച്ച പാടുകളുണ്ടായിരുന്നുവെന്ന് നേരത്തെ കുടുംബം ആരോപിച്ചിരുന്നു. ഒൻപതു വർഷം മുൻപാണ് റിംഷാനയും മുസ്തഫയും വിവാഹിതരായത്. രണ്ടാമത്തെ കുഞ്ഞുണ്ടായതോടെ ഭർത്താവ് മകളെ ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്നു വർഷം മുൻപ് യുവതി വിവാഹ മോചനത്തിന് ശ്രമം.

 

 

 

English summery:

Rimshana's Death in Perinthalmanna: Police File Case Against Husband

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക