Image

ബഗേജിൽ എന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Published on 21 February, 2025
ബഗേജിൽ  എന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊച്ചി:ബഗേജില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ബോംബെന്ന് മറുപടി നല്‍കിയ കോഴിക്കോട് സ്വദേശിയുടെ യാത്ര മുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

  നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. ബാഗേജിന് കനം കൂടുതലാണല്ലോ, എന്താണിതിലെന്ന് ചോദിച്ചപ്പോഴായിരുന്നു യാത്രക്കാരന്റെ മറുപടി. ചോദ്യം ഇഷ്ടപ്പെടാതെ ബഗേജില്‍ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരന്റെ യാത്രയും മുടങ്ങി. ബുധനാഴ്ച രാത്രി 11.30ന് ക്വാലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിനാണ് യാത്ര മുടങ്ങിയത്.

ബാഗേജില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെങ്കില്‍ ചില സാധനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നതിനാണ് ലഗേജിലെന്തൊക്കെയാണെന്ന് ജീവനക്കാര്‍ ചോദിക്കുന്നത്. ബോംബ് ഭീഷണിയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സുരക്ഷാ യോഗം ചേരണമെന്നാണ് വ്യോമയാന നിയമമെന്ന് അധികൃതര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക