Image

ചികിത്സ വിഫലം; മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു

Published on 21 February, 2025
ചികിത്സ വിഫലം; മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു

മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. ആതിരപ്പള്ളിയില്‍ നിന്നും മയക്ക് വെടിവെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തില്‍ എത്തിച്ച് ചികിത്സ നല്‍കിവരവെയാണ് കൊമ്പന്‍ ചരിഞ്ഞത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെയാണ് കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന ഗുരുതരാവസ്ഥയിലായിരുന്നു. 

കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.കഴിഞ്ഞദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്.ആനയുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക