യുഎസ് സ്വർണ ശേഖരം പരിശോധിക്കാൻ താൻ നേരിട്ടു പോകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കെന്റക്കിയിലെ ഫോർട്ട് നോക്‌സിലുള്ള സ്വർണ ശേഖരത്തിൽ പരിശോധന നടത്തണമെന്ന് ഡി ഓ ജി ഇ മേധാവി എലോൺ മസ്‌കും മറ്റും സമ്മർദം ചെലുത്തുന്ന നേരത്താണ് ട്രംപ് സ്വയം പോകുമെന്ന് പ്രഖ്യാപിച്ചു.
"എന്റെ ജീവിതകാലം മുഴുവൻ ഫോർട്ട് നോക്‌സിനെ പറ്റി കേട്ടിട്ടുണ്ട്. അവിടെയാണ് സ്വർണം വച്ചിട്ടുള്ളത്," ട്രംപ് റിപ്പബ്ലിക്കൻ ഗവർണർമാരുടെ യോഗത്തിൽ പറഞ്ഞു.
"നമുക്കു കുറച്ചു അസ്വസ്ഥതയുണ്ട്. ഈ വിഷയത്തിൽ നമുക്കൊരു സംഘർഷമുണ്ട്. എനിക്ക് നേരിട്ടൊന്നു അന്വേഷിക്കണം എന്ന തോന്നൽ.
"നമ്മൾ അവിടത്തെ വാതിലുകൾ തുറക്കും. അവിടെ സ്വർണം മുഴുവൻ ഉണ്ടോ എന്നറിയണം. ഫോർട്ട് നോക്‌സിലെ സ്വർണം ആരെങ്കിലും മോഷ്ടിച്ചോ?"
വര്ഷം തോറും ഫോർട്ട് നോക്‌സിൽ ഓഡിറ്റ് ഉണ്ടെന്നും അവിടത്തെ സ്വർണമെല്ലാം ഭദ്രമാണെന്നും ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സൻറ് അടുത്തിടെ പറഞ്ഞു. അവിടെ 147.3 മില്യൺ ഔൺസ് സ്വർണം ഉണ്ടെന്നു യുഎസ് മിന്റ് അടുത്തിടെ വെളിപ്പെടുത്തി.
പതിറ്റാണ്ടുകളായി സ്വർണം സൂക്ഷിക്കുന്ന ഫോർട്ട് നോക്സിലാണ് വർഷം തോറും ആർമിയുടെ ഏറ്റവും വലിയ ട്രെയിനിംഗ് നടത്താറ്.
Trump wants to go to Fort Knox