Image

ഗൂഢാലോചന വെളിപ്പെട്ടാൽ ഒരേ സംഭവത്തിൽ രണ്ടാമതും എഫ്‌ഐആർ ആവാം: സുപ്രീംകോടതി

Published on 21 February, 2025
ഗൂഢാലോചന വെളിപ്പെട്ടാൽ  ഒരേ സംഭവത്തിൽ  രണ്ടാമതും എഫ്‌ഐആർ  ആവാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ആദ്യ എഫ്‌ഐആറില്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തില്‍ വെളിപ്പെട്ടാല്‍ ഒരേ സംഭവത്തില്‍ രണ്ടാമതൊരു എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ ബയോ-ഫ്യുവല്‍ അതോറിറ്റിയുടെ സിഇഒയക്കെതിരായ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.

ബയോ-ഡീസല്‍ വില്‍പ്പനയ്ക്ക് 2 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടതിന് പ്രതി സുരേന്ദ്രസിങ് റാത്തോഡിനെതിരെ 20202 ഏപ്രില്‍ നാലിന് ആദ്യ കേസ് ചുമത്തി. പമ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ 2002 ഏപ്രില്‍ 14 നും കേസെടുത്തു. എന്നാല്‍ രണ്ടാമത്തെ എഫ്‌ഐഐആര്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി വിധിച്ചതാണ് സുപ്രീംകോടതി റദ്ദാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക