Image

നിയമ വിരുദ്ധ കുടിയേറ്റക്കാർ ഏറ്റവും കുറവ് അറസ്റ്റിലായതു ജനുവരിയിൽ

ഏബ്രഹാം തോമസ് Published on 21 February, 2025
നിയമ വിരുദ്ധ കുടിയേറ്റക്കാർ ഏറ്റവും കുറവ് അറസ്റ്റിലായതു ജനുവരിയിൽ

വാഷിംഗ്ടൺ: യു എസ് ബോർഡർ പട്രോൾ 2025 ജനുവരിയിൽ 29,000 നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു മാസത്തിൽ ഏറ്റവും കുറവ് അറസ്റ്റുകൾ ഉണ്ടായതും കഴിഞ്ഞ മാസത്തിലാണ്. യു എസ്-മെക്സിക്കോ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റ ശ്രമങ്ങളിൽ കുറവ് വന്നതിന്റെ സൂചനയായി അധികൃതർ ഇതിനെ കാണുന്നു. കഴിഞ്ഞ വർഷം അവസാനം മുതൽ കണ്ടു വരുന്ന കുടിയേറ്റ ശ്രമങ്ങളിലെ കുറവ് ട്രംപ് ഭരണത്തിൽ തുടരുമെന്നാണ് പ്രതീക്ഷ എന്ന് ബോർഡർ പട്രോൾ ഏജൻസി പറഞ്ഞു.

മെയ് 2020 നു ശേഷം ആദ്യമായാണ് ഇത്രയും കുറവ് അറസ്റ്റുകൾ രേഖപ്പെടുത്തിയത്. 2024 ഡിസംബറിൽ അറസ്റ്റുകളുടെ എണ്ണം 47,000 ആയിരുന്നു.

ട്രംപ് അധികാരം ഏൽക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന 2023 ഡിസംബറിലെ ഏറ്റവും ഉയർന്ന കുടിയേറ്റ ശ്രമങ്ങൾ 2,50,000 ആയിരുന്നു. മെക്സിക്കൻ അധികാരികൾ നിയമ വിരുദ്ധ കുടിയേറ്റങ്ങൾക്കു കർശന വിലക്ക് ഏർപെടുത്തിയപ്പോൾ 2024 ജൂണിൽ പ്രസിഡന്റ് ജോ ബൈഡൻ അഭയാർത്ഥികൾക്ക് ശരണം നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
2025 ജനുവരി 20നു ട്രംപ് അധികാരം ഏറ്റതിന് ശേഷം നിയമവിരുദ്ധ കുടിയേറ്റത്തെ നേരിടാൻ കടുത്ത നടപടികൾ സ്വീകരിച്ചതോടെ അറസ്റ്റുകൾ വീണ്ടും കുറഞ്ഞു. 

24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ അറസ്റ്റു (229) രേഖപ്പെടുത്തിയതായി അതിർത്തി മേധാവി ടോം ഹോമൻ പറഞ്ഞു. ഇത് താൻ അധികാരം ഏറ്റതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അറസ്റ്റുകൾ ആണെന്ന് തുടർന്ന് പറഞ്ഞു. 1984 ലാണ് ഹോമൻ ബോർഡർ പട്രോൾ ഏജന്റ് ആയി ജോലിയിൽ പ്രവേശിച്ചത്. ഹോംലാൻഡ് സെക്യൂരിറ്റി അധികാരികൾ അറസ്റ്റുകൾ പൂജ്യത്തിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് പറഞ്ഞു.

ബോർഡർ പട്രോൾ ചീഫ് മൈക്കൽ ബാങ്ക്സ് എഡിൻബർഗിൽ പറഞ്ഞത് അതിർത്തി സുരക്ഷിതമാണെന്നു താൻ സമ്മതിക്കുക അതിർത്തിയിന്മേൽ ഓപ്പറേഷനൽ കണ്ട്രോൾ ഉണ്ടാവുമ്പോഴാണ്. അതിനു നിയമവിരുദ്ധമായി കടക്കുന്ന ഏതൊരാളിനെയും തടഞ്ഞു വയ്ക്കുകയോ ഒരാളും കടന്നു വരുന്നില്ല എന്ന് ഉറപ്പാക്കുകയോ വേണം.

ഹോംലാൻഡ് സെക്യൂരിറ്റി ഒരു മൾട്ടി മില്യൺ ഡോളർ പരസ്യ വീഡിയോ യു എസിലും അന്തർദേശീയ തലത്തിലും പ്രദർശനം ആരംഭിക്കുകയാണ്. വിഡിയോയിൽ സെക്രട്ടറി ക്രിസ്റ്റി നോയം നിയമ വിരുദ്ധമായി കുടിയേറിയ ജനങ്ങളോട് ഒഴിഞ്ഞു പോകാനോ കടന്നു വരാതിരിക്കുവാനോ ആവശ്യപ്പെടുന്നു. "നിങ്ങൾ ഇവിടെ (അമേരിക്കയിൽ ) നിയമ വിരുദ്ധമായാണ് എത്തിയിട്ടുള്ളതെങ്കിൽ നിങ്ങളെ ഞങ്ങൾ നാട് കടത്തും. നിങ്ങൾ ഒരിക്കലും തിരിച്ചു വരുകയും ഇല്ല."
ഫെഡറൽ ഡേറ്റ അനുസരിച്ചു് ട്രംപ് ഭരണത്തിന്റെ ആദ്യ രണ്ടാഴ്ചകൾക്കുള്ളിൽ ഇമ്മിഗ്രേഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്റ് 10,000 അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ചു. പുതിയ തടഞ്ഞു വയ്ക്കൽ വിവരം ബൈഡന്റെ അവസാന ദിനങ്ങളുടെ കണക്കുകളുടെ മൂന്നിരട്ടിയാണ്.

ട്രംപ് ഭരണകൂടം പറയുന്നത് ക്രിമിനൽ റിക്കോർഡുകളുള്ള വ്യക്തികളെ നാട് കടത്തുന്നതിനാണ് പ്രാധാന്യം നൽകുന്നത് എന്നാണ്. ജനുവരി 25 നും ഫെബ്രുവരി 8 നും ഇടയിൽ ഇമ്മിഗ്രേഷൻ നിയമങ്ങൾ ലംഘിക്കുന്നതിനൊഴികെ മറ്റു ക്രിമിനൽ പശ്ചാത്തലമുള്ള ആരെയും തടഞ്ഞു വച്ചില്ല എന്നാണ് രേഖകൾ പറയുന്നത്. ബൈഡൻ ഭരണത്തിന്റെ അവസാന വർഷം ഇതേ കാലത്തു ഇത് 7% ആയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക