റോമിലെ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ പാപ്പായുടെ പനി മാറിയെന്നും കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചു.