Image

വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ.ഡി;

രഞ്ജിനി രാമചന്ദ്രൻ Published on 22 February, 2025
 വിദേശനാണ്യ വിനിമയച്ചട്ട ലംഘനം; ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് ഇ.ഡി;

ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമം ബി.ബി.സിയുടെ ഇന്ത്യൻ വിഭാഗമായിരുന്ന ബി.ബി.സി. ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . ഇന്ത്യയുടെ വിദേശ വിനിമയ ചട്ടം ലംഘിച്ചതിനാണ് ബി .ബി.സി. ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടർമാർക്കും ഇ.ഡി ഇത്തരത്തിൽ  പിഴയിട്ടത്. ഡിജിറ്റൽ മാധ്യമങ്ങൾക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇ.ഡി. വ്യക്തമാക്കി.

2021 ഒക്ടോബർ 15 മുതൽ ഓരോ ദിവസവും 5000 രൂപ എന്ന കണക്കിനാണ് ബി.ബി.സി. ഇന്ത്യയ്ക്ക് പിഴയിടുന്നതെന്നും ഇ.ഡി. അറിയിച്ചു. 3,44,48,850 രൂപയാണ് കൃത്യം പിഴത്തുകയെന്നും പേര് വെളിപ്പെടുത്താത്ത ഇ.ഡി. ഉദ്യോഗസ്ഥൻ പറഞ്ഞു.ഡയറക്ടർമാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കിൾ ഗിബ്ബൺസ് എന്നിവർക്കും ഇ.ഡി. പിഴയിട്ടിട്ടുണ്ട്. ഓരോരുത്തർക്കും 1,14,82,950 രൂപ വീതമാണ് പിഴയിട്ടത്. നിയമലംഘനം നടന്ന കാലയളവിൽ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവർ എന്ന നിലയ്ക്കാണ് ഇവർക്ക് പിഴയിട്ടത്.
2023 ഫെബ്രുവരിയിൽ ബി.ബി.സി. ഇന്ത്യയുടെ ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു.

 

 

 

 

English summery:

Foreign exchange regulation violation: ED imposes a ₹3.44 crore fine on BBC India
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക