Image

ഗീതാഞ്ജലി (ഗീതം 62: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 22 February, 2025
ഗീതാഞ്ജലി (ഗീതം 62: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 62

When I bring to you coloured toys, my child, I understand why there is such a play of colours on clouds, on water, and why flowers are painted in tints – when I give
coloured toys to you, my child.

When I sing to make you dance I truly know why there is music in leaves, and why waves send their chorus of voices to the heart of the listening earth –
when I sing to make you dance.

When I bring sweet things to your greedy hands I know why there is honeyin the cup of the flower and why fruits are secretly filled with sweet juice – when I
bring sweet things to your greedy hands.

When I kiss your face to make you smile, my darling, I surely understand what the pleasure is that streams from the sky in morning light, and what delightthat is which the summer breeze brings to my body – when I kiss you to make you smile.


ഗീതം 62

ഓമനേ, തുടുത്ത നിന്‍ കൈകളില്‍ സന്തുഷ്ടിയില്‍
നാനാ വര്‍ണ്ണങ്ങള്‍ ചേരും കളിക്കോപ്പുകള്‍ നല്‍കേ

നീരദങ്ങളുഷസ്സില്‍ വര്‍ണ്ണ വൈവിധ്യമാര്‍ന്നും
നിശ്ചല നീരതലം താമ്രവര്‍ണ്ണം പകര്‍ന്നും

താരിതളല്ലികളില്‍ തഞ്ചിടും നിറച്ചാര്‍ത്തിന്‍
കാരണമെന്തെന്നും ഞാനറിയുന്നെന്‍ കുരുന്നേ!

ഗാനങ്ങള്‍ പാടി നിന്നെ നര്‍ത്തനം ചെയ്യിക്കുമ്പോള്‍
ആരാമ വൃക്ഷങ്ങളില്‍ പത്രങ്ങ്വള്‍ ചലിപ്പതിന്‍,

മര്‍മ്മരശബ്ദങ്ങളാം ഗാനങ്ങളുതിര്‍പ്പതിന്‍ 
കാരണമെന്തെന്നു ഞാന്‍ ഗ്രഹിക്കുന്നെന്‍ പൈതലേ !

ഗാനാലാപനത്തില്‍ നീ കോള്‍മയിര്‍ കൊിടുമ്പോള്‍
കല്ലോല ധ്വനിതാര്‍ത്ഥ മെന്തെന്നും ഗ്രഹിപ്പൂ ഞാന്‍!

നിന്‍ പിഞ്ചു കരങ്ങളില്‍ വെണ്‍നൈ ഞാന്‍ നല്‍കിടുമ്പോള്‍
വെണ്ണ നീ മേലേ പൂശി വീട്ടിലേക്കോടിടുമ്പോള്‍

ആറ്റുവെള്ളത്തിനെന്തീ സ്വാദെന്നും, പഴങ്ങളില്‍
മാധുര്യം തിങ്ങുന്നതിന്‍ പൊരുളെന്തെന്നും വ്യക്തം!

ഓമലേ! നിന്‍മുഖം ഞാന്‍ ചുംബിക്കെ, പുഞ്ചിരി നീ –
തൂകവേ ഞാനറിവൂ, പ്രഭാതകിരണങ്ങള്‍,

അംബരമെത്ര തുഷ്ട്യാ ചിന്നുന്നെന്‍ മുഖത്തെന്നും
എന്മെയ്യില്‍ മന്ദാനില നമൃതം വര്‍ഷിപ്പെന്നും,

നിന്നെ ഞാന്‍ ചുംബിക്കവേ തൂകും നിന്‍ പൂപ്പുഞ്ചിരി
എന്നിലെയമേയമാം ചൈതന്യമോര്‍പ്പിക്കുന്നു !
………………………………………………..

(Yohannan.elcy@gmail.com)


https://emalayalee.com/writer/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക